ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു; വാളയാർ കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്തെ കാമ്പസുകളിലേക്കും വ്യാപിക്കുന്നു

വാളയാറില്‍ ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്തെ കാമ്പസുകളിലേക്കും വ്യാപിക്കുന്നു. ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഇടത് നേതാക്കളായ പ്രകാശ് കാരാട്ട്, കവിതാ കൃഷ്ണന്‍, ആനി രാജ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപമായിരുന്നു എബിവിപിയുടെ പ്രതിഷേധം.
കശ്മീര്‍ വിഷയത്തിലായിരുന്നു ഇടത് സംഘടനകളുടെ പരിപാടി. സംസ്ഥാന സര്‍ക്കാരിനും ഇടത് നേതാക്കള്‍ക്കുമെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ ഇടത് സംഘടനകളും നേതാക്കളും വിഷയത്തില്‍ മൗനത്തിലാണെന്ന് കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിക്കുന്ന മലയാളിയായ പ്രകാശ് കാരാട്ട് കേരളത്തില്‍ നടന്ന ദാരുണ സംഭവത്തില്‍ മിണ്ടുന്നില്ല. കശ്മീരിലെ ഭീകരവാദികളുടെ മനുഷ്യാവകാശത്തിന് വേണ്ടി വാദിക്കുന്ന നേതാക്കള്‍ക്ക് വാളയാറിലെ ദളിത് പെണ്‍കുട്ടികളെയും കുടുംബത്തെയും കാണാന്‍ സാധിക്കുന്നില്ല. കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയില്‍ എസ്എഫ്ഐയും എഐഎസ്എഫും നിലപാട് വ്യക്തമാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. പ്രസിഡണ്ട് ദുര്‍ഗേഷ് കുമാര്‍, സെക്രട്ടറി മനീഷ് ജാംഗിദ്, വൈസ് പ്രസിഡണ്ട് സുജീത് ശര്‍മ്മ, ശബരീഷ് പി.എ., മഹേശ്വരന്‍ എം.വി., എം.കൃഷ്ണറാവു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha