100 മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണര്‍ ആയാലും മൂന്ന് മണിക്കൂറില്‍, അകപ്പെട്ട ആളെ രക്ഷിക്കാം; കുറിപ്പുമായി ശാസ്ത്രജ്ഞന്‍

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത് മരിച്ചത് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവെക്കുകയാണ് ജോണ്‍സണ്‍ എന്ന ശാസ്ത്രജ്ഞന്‍.
ഒരു ഹെലികോപ്റ്റര്‍ അല്ലെങ്കില്‍ വിമാനത്തില്‍ മണിക്കൂറുകള്‍ കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തി 100 മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണര്‍ ആയാലും മൂന്ന് മണിക്കൂറില്‍ അതിനുള്ളില്‍ അകപ്പെട്ട ആളെ രക്ഷിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ തയ്യാറാണെന്നും ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നുമാണ് ജോണ്‍സണ്‍ മുന്നോട്ടുവെക്കുന്ന ചോദ്യം.
ജോണ്‍സണ്‍-ന്റെ കുറിപ്പ് ഇങ്ങനെ:
കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ മരണത്തെപ്പറ്റി രണ്ടു വാക്കു പറയട്ടെ. ഇത്രയും പുരോഗതിയില്‍ എത്തിയ നമ്മുടെ രാജ്യത്ത് ഈ കുഴല്‍ കിണറില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കാത്ത സംഭവങ്ങള്‍ ആണ് കൂടുതലും കാണുന്നത്. അതിനു ആവശ്യമായ ടെക്നോളജി ഇന്ന് കണ്ടെത്തിയിട്ടില്ല എന്നത് വളരെ ദുഖകരമായ കാര്യമാണ്. രാജ്യ രക്ഷയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് കോടി രൂപ നമ്മള്‍ മാറ്റി വെയ്ക്കുകയും ചന്ദ്രനിലോട്ടും ശ്യൂന്യകാശ പ്രവര്‍ത്തനത്തിനുമായി പതിനായിരക്കണക്കിന് കോടി രൂപ ചിലവഴിക്കുമ്പോള്‍ നമ്മുടെ രാജ്യത്തുണ്ടാകുന്ന കുഴല്‍ കിണറില്‍ അകപ്പെടുന്ന കുഞ്ഞിക്കുരുന്നുകളെ രക്ഷിക്കാന്‍ ഉള്ള ടെക്‌നോളജി ഇല്ലാത്തതില്‍ വളരെ അധികം ഖേദിക്കുന്നു. അതിനു ഒരു പരിഹാരം ചെയ്യേണ്ടത് നമ്മുടെ ആവശ്യം ആണല്ലോ.
100 മീറ്റര്‍ ആഴം ഉള്ള കുഴല്‍ കിണര്‍ ആയാലും 3 മണിക്കൂറിനുള്ളില്‍ അതില്‍ അകപ്പെട്ട ആളെ രക്ഷിക്കാന്‍ ഉള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ ഞാന്‍ തയ്യാറാണ് . അതിനു വേണ്ടുന്ന സാമ്പത്തിക ചിലവ് സര്‍ക്കാര്‍ വഹിക്കുമോ അതോ മറ്റാരെങ്കിലും വഹിക്കാന്‍ തയ്യാറാണോ. തയ്യാറാണെങ്കില്‍ ഞാനുമായി ബന്ധപ്പെടുക. അതിനു നല്ല പണചിലവ് ഉണ്ട് അതിന്റെ ഓരോ ഭാഗങ്ങളും അത്യാധുനിക രീതിയില്‍ ഉള്ള പല ഉപകരങ്ങളും പല സാങ്കേതിക വിദ്യകളും കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് ചെയ്യേണ്ടത്. ഒരു ഹെലികോപ്റ്റര്‍ അല്ലെങ്കില്‍ വിമാനത്തില്‍ മണിക്കൂറുകള്‍ കൊണ്ട് എത്തിച്ചു രക്ഷാപ്രവാത്തനം നടത്താന്‍ പറ്റുന്ന രീതിയിലാണ് രൂപകല്പന ചെയ്യുക (Johnson M A/ 9744525892)
ഇതാണ് എല്‍ഇഡി ബള്‍ബ് കണ്ടുപിടിച്ച മലയാളി! സയന്‍സ് അരച്ചു കലക്കി കുടിച്ചു ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകത്ത് ജീവിക്കുന്ന ആളൊന്നുമല്ല ജോണ്‍സണ്‍. പിറന്നു വീണ് ആറാം മാസം പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നു പോയതാണ്.
പരസഹായം ഇല്ലാതെ ചലിക്കാന്‍ കഴിയില്ലെങ്കിലും നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയം നല്‍കുന്ന സംരംഭകന്‍. മനഃക്കരുത്ത് കൊണ്ട് ഒരു നാടിന്റെ പ്രകാശമായി മാറിയ ഈ 46 വയസ്സുകാരന്റെ കഥ സിനിമയെ വെല്ലുന്നതാണ്. 13 വര്‍ഷം മുന്‍പാണ്. 2005-ല്‍. അലങ്കാരത്തിനായി ഉപയോഗിച്ചിരുന്ന എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ച് എന്തുകൊണ്ട് വൈദ്യുതി വിളക്ക് ഉണ്ടാക്കിക്കൂടാ എന്ന ചിന്ത ജോണ്‍സന്റെ തലയില്‍ ഉദിച്ചത്. വെറും അഞ്ചു വാട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് ഉപയോഗിച്ച് നാട്ടിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിച്ച അയാള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. നിശ്ചയദാര്‍ഢ്യത്തിന് അധികം വൈകാതെ ഫലം ലഭിച്ചു. അഞ്ചു വാട്ട് കൊണ്ടു തന്നെ പ്രകാശം വഴിഞ്ഞൊഴുകുന്ന എല്‍ഇഡി ബള്‍ബ് ജോണ്‍സണ്‍ വികസിപ്പിച്ചു. തരിചൂടില്ല, അന്തരീക്ഷ മലിനീകരണം ഇല്ലേയില്ല. കോഴിക്കോട് മുക്കത്തെ സര്‍ക്കാര്‍ അംഗീകൃത ലാബില്‍ ഇതിന്റെ പ്രവര്‍ത്തനം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ചെന്നപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇങ്ങനെ ലോകത്ത് ഒരിടത്തും എല്‍ഇഡി ബള്‍ബ് പ്രകാശത്തിനായി ഉപയോഗിക്കുന്നില്ല. ജപ്പാനിലും അമേരിക്കയിലും 2020ല്‍ ഇതു യാഥാര്‍ത്ഥ്യമാകുമെന്ന് കേട്ടു. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കണം. ഇതിന്റെ മുഴുവന്‍ വിവരങ്ങളും ഇവിടെ ഏല്‍പ്പിക്കണം. പഠിച്ചതിനു ശേഷം വിവരം പറയാം.' കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന ബള്‍ബിലെ പ്രകാശത്തെ വിശ്വസിക്കാതെ 'പഠിക്കണം' എന്നു പറയുന്ന ഉദ്യോഗസ്ഥരുടെ കനിവ് തനിക്കു വേണ്ടെന്നു പറഞ്ഞ് ജോണ്‍സണ്‍ മടങ്ങി.
https://www.facebook.com/Malayalivartha