കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ ആരോഗ്യനില പരിശോധിക്കാന്‍ ഡല്‍ഹി എയിംസിനോട് ഹൈക്കോടതി നിര്‍ദ്ദേശം

കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ ആരോഗ്യനില പരിശോധിക്കാന്‍ ഡല്‍ഹി എയിംസിനോട് ഹൈകോടതി നിര്‍ദേശിച്ചു. ആരോഗ്യനില പരിശോധിച്ച് നാളെ ഉച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹരജിയിലാണ് നടപടി. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ ചിദംബരം നിലവില്‍ എയിംസില്‍ ചികില്‍സയിലാണ്.
കൂടുതല്‍ ചികില്‍സകള്‍ക്കായി ഹൈദരാബാദിലേക്ക് പോകണമെന്നാണ് ചിദംബരത്തിന്റെ ആവശ്യം. ഇതിനായാണ് അദ്ദേഹം കോടതിയില്‍ ഇടക്കാല ജാമ്യം തേടിയത്.
"
https://www.facebook.com/Malayalivartha