ആ വാതിൽ മോദി അടച്ചു; ആരും കാണിക്കാത്ത ധൈര്യമാണ് പ്രധാനമന്ത്രി കാട്ടിയത്; മോദിയെ പ്രശംസിച്ച് അമിത് ഷാ

തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്ന വഴിയായിരുന്നു ഭരണഘടനയിലെ അനുച്ഛേദം 370, 35എ എന്നിവയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു . എന്നാല്‍ ആർട്ടിക്കിൾ 370 മോദി സർക്കാർ പിൻവലിച്ചതോടെ തീവ്രവാദ ശക്തികളുടെ വഴിയടഞ്ഞുവെന്നും അവർക്ക് രാജ്യത്തിലേക്ക് കടക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരും കാണിക്കാത്ത ധൈര്യമാണ് പ്രധാനമന്ത്രി കാട്ടിയതെന്ന കാര്യവും അമിത് ഷാ ചൂണ്ടിക്കാണിച്ചു . ഡല്‍ഹിയില്‍ റണ്‍ ഫോര്‍ യൂണിറ്റി ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുന്ന വേളയിലായിരുന്നു അദ്ദേഹം ഈ കാര്യം എടുത്ത് പറഞ്ഞത്.
കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങളിൽ അയവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ട്. ഇന്ത്യക്ക് അവിഭാജ്യ ഘടകമാണ് ജമ്മു-കാശ്മീര്‍. പക്ഷേ സ്വതന്ത്ര ഇന്ത്യക്ക് ഏറ്റവുമധികം തലവേദന നല്‍കുന്നതും ഇതേ ജമ്മു കശ്മീര്‍ തന്നെയായിരുന്നു. സ്വതന്ത്ര കാശ്മീരിനായി പോരാടുന്ന തീവ്രവാദ സംഘങ്ങളെയും പാക് അനുകൂലികളായ ഭീകരരെയും ഇന്ത്യക്ക് കൈകാര്യം ചെയ്യേണ്ടി വരുമെന്ന കാര്യം റദ്ദാക്കിയ സമയത്തെ വിലയിരുത്തപ്പെട്ടിരുന്നു .
https://www.facebook.com/Malayalivartha