ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ തലവന് കനത്ത സുരക്ഷയിൽ ജയിലിൽ വിവാഹം; സിഖ് മതാചാര പ്രകാരം 6 മണിക്കൂറോളമെടുത്ത് നടത്തിയ വിവാഹത്തിന് വേദിയായത് നാഭ ജയിലിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്

പരോൾ അനുവദിക്കാത്തതിനെത്തുടർന്ന് ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ഗുണ്ടാ തലവന്‍ മന്‍ദീപ് സിംഗിന് മതപരമായ ചടങ്ങുകളോടെ ജയിലിൽ വിവാഹം. പഞ്ചാബ് നാഭ ജയിലിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹത്തിന് ഒരു മാസം പരോള്‍ അനുവദിക്കണമെന്ന് മന്‍ദീപ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ജയിലില്‍ വെച്ച് തന്നെ വിവാഹം നടത്താന്‍ സമ്മതിക്കുകയായിരുന്നു.
നാഭ ജയിലിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സാണ് വിവാഹ ചടങ്ങുകള്‍ക്ക് വേദിയായത്. വരന്റെയും വധു പവന്‍ദീപ് കൗറിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 6 മണിക്കൂറോളമായിരുന്നു വിവാഹ ചടങ്ങുകള്‍. ജയിലിനുള്ളിലെ ഗുരുദ്വാരയില്‍, സിഖ് മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ഗ്രാമത്തലവനെയും അദ്ദേഹത്തിന്റെ അംഗരക്ഷകനെയും കൊലപ്പെടുത്തിയ കേസിലാണ് മന്‍ദീപ് സിംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മന്‍ദീപിന്റെ ജയില്‍വാസം 10 വര്‍ഷം പിന്നിടുമ്പോഴാണ് വിവാഹം.
https://www.facebook.com/Malayalivartha