ലഡാകിന്റെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

ലഡാകിന്റെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു. ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തലാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തത്. ലേയില്‍ വെച്ചായിരുന്നു ഗവര്‍ണറായി അധികാരത്തിൽ എറിയത്.
കശ്മീര്‍ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശമായി വിഭജിച്ച്തിന് ശേഷം രണ്ടു മാസങ്ങള്‍ക്ക് ശേഷമായിരുന്നു ലഡാക്കിലെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുര്‍ അധികാരമേറ്റത്. അതേസമയം ആര്‍ കെ മാഥുറിന്റെ ഉപദേഷ്ടാവായി ഉമാംഗ് നരൂലയേും, ലഡാക്കിലെ പോലീസ് മേധാവിയായി എസ്‌എസ് ഖണ്ഡാരയേയും ബുധനാഴ്ച നിയമിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha