ജീവനല്ല പ്രധാനം രാജ്യം എന്ന് ജീവിതം കൊണ്ട് തെളിയിച്ച കരുത്തുറ്റ ഇന്ത്യയുടെ ഉരുക്ക് വനിത, ഇന്ദിരാ ഗാന്ധി ....... !

ഇന്ദിരാ പ്രിയദര്‍ശിനി നെഹ്‌റു എന്ന ഇന്ദിര ഗാന്ധി ഇന്ത്യയുടെ ഉരുക്ക് വനിത ആയപ്പോൾ ലോകം ഉറക്കെ പറഞ്ഞു ഇന്ദിര എന്നാൽ ഇന്ത്യ ,ഇന്ത്യ എന്നാൽ ഇന്ദിര എന്ന്. ഒക്ടോബർ 31, ഇന്ത്യൻ ചരിത്രത്തിൽ ഇന്ദിരാ ഗാന്ധി എന്ന വലിയ നഷ്ടത്തിന്റെ വ്യപ്തി എത്രയെന്ന് ലോകം ഓർക്കുന്ന ദിനം. ഇന്നും ജ്വലിക്കുന്ന ഇന്ദിരാ ഗാന്ധിയുടെ മുന്നിൽ ഇന്ത്യൻ ജനത നമിക്കുന്നു. ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 35 ആണ്ടുകൾ പിന്നീടുമ്പോൾ ആ ഓർമകൾക്ക് മാത്രം മരണമില്ല.
കാലം ഇന്നും ഒരുപക്ഷെ എന്നും ഇതേ ആവേശത്തോടെ ഇന്ദിരാഗാന്ധി എന്ന ഇന്ത്യയുടെ മുൻപ്രധാനമന്ത്രിയെ ഓർക്കും. സമാനതകളില്ലാത്ത അവരുടെ ജീവിതമായിരുന്നു അതിന് കാരണം. ഇന്ദിരാ ഗാന്ധിയുടേ ഉറച്ച നിലപാടുകളിലും ആ നിലപാട് പ്രവർത്തി ആക്കി മാറ്റുന്നതിൽ ഇന്ദിരാ ഗാന്ധി കാണിച്ച ചങ്കുറ്റങ്ങളിലും രാഷ്ട്രീയ എതിരാളികൾക്ക് പോലും മാതൃക തന്നെയായിരുന്നു. ജവാഹര്‍ലാല്‍ നെഹ്രുവിന്റെ പ്രിയപ്പെട്ട മകൾ ഇന്ദിരാ,ലോകം അവളെ കരുത്തുറ്റ ധീരവനിതാ എന്നുവിളിച്ചു.
1917 നവംബര്‍ 19 നു തുടങ്ങിയ ജീവിതം 67 വര്‍ഷങ്ങള്‍ക്കു ശേഷം സഫ്ദര്‍ജങ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ അവസാനിച്ചപ്പോൾ. ലോകം ഒന്നാകെ ഞെട്ടി. ഒരുപക്ഷെ ഇന്ത്യകണ്ട ഏറ്റവും ആരാധ്യനായ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല്‍ നെഹ്രു എന്നായിരിക്കും ഉത്തരം. എന്നാല്‍, ഒരുപോലെ ആരാധിക്കപ്പെടുകയും വെറുക്കപ്പെടുക യും ചെയ്ത പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാല്‍ അതിനുത്തരം ഇന്ദിരാഗാന്ധി എന്നു തന്നെ ആയിരിക്കും.
https://www.facebook.com/Malayalivartha