ജമ്മു കാശ്മീരും ലഡാക്കും ഇനി ഒന്നല്ല.. രണ്ട് ... ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാനം രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറി

ജമ്മു- കാശ്‌മീർ സംസ്ഥാനം ഇനി ചരിത്രം..ബുധനാഴ്‌ച അർധരാത്രി മുതൽ ലഡാക്ക്, ജമ്മു കാശ്‌മീർ എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി സംസ്ഥാനം മാറിയത്. ജമ്മു കാഷ്മീർ ലഫ്. ഗവർണർ ജി.സി. മുർമുവിന്റെ സത്യപ്രതിജ്ഞ ശ്രീനഗറിലും ലഡാക് ലഫ്. ഗവർണർ ആർ.കെ. മാഥുറിന്റെ സത്യപ്രതിജ്ഞ ലേയിലും നടന്നു. ജമ്മു കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഗീത മിത്തലാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.
കാഷ്മീരിന്റെ ക്രമസമാധാന പാലനം കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണപ്രദേശങ്ങളുടെ എണ്ണംഒൻപതായി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്നത്. ജമ്മു കാഷ്മീരിനു നിയമസഭയുണ്ടാകും. ലഡാക്കിനു നിയമസഭയില്ല
ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്ന ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 മുതൽ വിഭജനം പ്രാബല്യത്തിലാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി 90 ദിവസങ്ങൾക്കുള്ളിലാണ് വാഗ്ദാനം നിറവേറ്റിയത്
ആർട്ടിക്കിൾ 370, 35എ എന്നിവ തീവ്രവാദത്തിന് ജമ്മുകശ്മീരിലേക്കുള്ള കവാടമാണെന്നാണ് അമിത്ഷാ പറഞ്ഞത് ആ കവാടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ അടച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
https://www.facebook.com/Malayalivartha