ബാബാ രാംദേവിനെ മോശം രീതിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ബാബാ രാംദേവിനെ മോശം രീതിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഫേസ്ബുക്ക് സമര്‍പ്പിച്ച അപ്പീല്‍ സ്വീകരിച്ച കോടതി അന്തിമവിധി വരുന്നത് വരെ ബാബാ രാംദേവിന് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി.
ഫേസ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ്, ഗൂഗിള്‍ കമ്ബനികള്‍ക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് രാംദേവിനെ മോശം രീതിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളും വീഡിയോ ലിങ്കുകളും പൂര്‍ണമായും നീക്കണമെന്ന് നിര്‍ദേശം നല്‍കിയത്.
ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്ത നിയമവിരുദ്ധമായ ഉള്ളടക്കം ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതികള്‍ക്ക് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് പ്രതിഭ എം സിംഗ് വിധി പറഞ്ഞു. ഇതിനെതിരെ ഫേസ്ബുക്ക് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha