സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ച ഭർത്താവ് ഭാര്യയ്ക്ക് കോന്ത്രപല്ല് ഉണ്ടെന്ന് പറഞ്ഞ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തി; പോലീസ് കേസായപ്പോൾ തടിയൂരാൻ ഭർത്താവും വീട്ടുകാരും ചെയ്തത്..

സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ച ഭർത്താവ് ഭാര്യയ്ക്ക് കോന്ത്രപല്ല് ഉണ്ടെന്ന് പറഞ്ഞ് മുത്തലാഖ് നല്‍കി. ഭര്‍ത്താവ് മുസ്തഫയ്ക്കും കുടുംബത്തിനെതിരെ റുക്‌സാന ബീഗം എന്ന യുവതി നൽകിയ പരാതിയിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ജൂണ്‍ 27നാണ് മുസ്തഫയും റുക്‌സാനയും തമ്മിലുള്ള വിവാഹം നടന്നത്. ഒക്ടോബര്‍ 31 ന് യുവതി ഭർത്താവിനെതിരെ പരാതി നല്‍കി. സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
വിവാഹ ശേഷം വീട്ടുപകരണങ്ങൾ അടക്കം മുസ്തഫയും കുടുംബവും ഭാര്യവീട്ടിൽ നിന്ന് ചോദിച്ച് വാങ്ങുകയായിരുന്നു. പിന്നീടും ആവശ്യങ്ങൾ ഏറിവന്നതോടെ അതെല്ലാം വാങ്ങിനൽകാൻ കഴിയാതെ വന്നു. ഇതോടെ ഭര്‍തൃമാതാവ് റുക്‌സാനയെ മുറിയില്‍ പൂട്ടിയിട്ടു. പിന്നീടാണ് കോന്ത്രപല്ല് ഉണ്ടെന്ന കാരണം പറഞ്ഞ് റുക്‌സാനയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയത്.
പൊലീസില്‍ പരാതിപ്പെട്ടതോടെ ഭർത്താവ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. റുക്‌സാനയെ ഭർതൃവീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും അവര്‍ വ്യക്തമാക്കി. എന്നാൽ പിന്നീട് വീട്ടിലെത്തിയ ഭര്‍ത്താവ് യുവതിയുടെ മാതാപിതാക്കളെ മര്‍ദ്ദിച്ചതായും പരാതിയിൽ പറയുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ 498 എ വകുപ്പും സ്ത്രീധന നിരോധന നിയമവും മുൻനിർത്തിയാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha