തോൽവികൾ ഏറ്റുവാങ്ങാൻ ഇമ്രാന്റെ ജന്മം ഇനിയും ബാക്കി; ലഷ്‌ക്കറെ, ജയ്‌ഷെ തുടങ്ങിയ ഭീകരസംഘടനകളുടെ റിക്രൂട്ട്‌മെന്റും ഫണ്ട് ശേഖരണവും തടയുന്നതില്‍ പാകിസ്ഥാന്‍ പൂര്‍ണ പരാജയമാണെന്ന് യുഎസ് റിപ്പോര്‍ട്ട്

ഒന്നിനുപിറകെ മറ്റൊന്നായി തിരിച്ചടികൾ ഏറ്റുവാങ്ങുകയാണ് പാകിസ്ഥാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും. തീവ്രവാദം തടയാൻ പാകിസ്ഥാന് ഇന്നും ആയിട്ടില്ല. ലഷ്‌ക്കറെ, ജയ്‌ഷെ തുടങ്ങിയ ഭീകരസംഘടനകളുടെ റിക്രൂട്ട്‌മെന്റും ഫണ്ട് ശേഖരണവും തടയുന്നതില്‍ പാകിസ്ഥാന്‍ പൂര്‍ണ പരാജയമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുഎസ് റിപ്പോര്‍ട്ട്. നവംബര്‍ 1-ന് യുഎസ് സ്‌റ്റേറ്റ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018-ല്‍ രാജ്യങ്ങളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് യുഎസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍, പാക് മണ്ണില്‍ വളരുന്ന ഹഖാനി നെറ്റ് വര്‍ക്ക് എന്നിവയെ നിയന്ത്രിക്കാനും പാകിസ്ഥാന് സാധിച്ചിട്ടില്ല. തീവ്രവാദികളുടെ വളര്‍ച്ചയ്ക്കുള്ള ഫണ്ട് ശേഖരണം, രാഷ്ട്രീയ ഇടപെടലുകളില്‍ ഭീകരസംഘടനകളുടെ സാന്നിധ്യം എന്നിവയെ കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്.
താലിബാന്‍ തീവ്രവാദികളും അഫ്ഗാനിസ്ഥാനുമായുള്ള അനുരഞ്ജനത്തിന് പാകിസ്ഥാന്‍ പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ യുഎസ്, അഫ്ഗാന്‍ സേനകള്‍ക്കെതിരെ നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഹഖാനി നെറ്റ് വര്‍ക്കിനെ നിയന്ത്രിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടില്‍ ഉണ്ട്. കൂടാതെ തീവ്രവാദ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പണം സ്വരൂപിക്കുന്നതിനെതിരെ പ്രതികരിക്കാനും പാകിസ്ഥാന് സാധിച്ചില്ല. പുറമെ, ഭീകരസംഘടനകളുമായി ബന്ധപ്പെട്ട നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചും പാകിസ്ഥാന്റെ പരാജയത്തെയാണ് വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ-പാക് ഉഭയകക്ഷി ചർച്ച നടക്കാത്തതു സംബന്ധിച്ച ഇന്ത്യൻ വാദത്തെ പിന്തുണച്ച് യു.എസ് രംഗത്ത് വന്നിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്താൻ പിന്തുണക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയുടെ മുഖ്യ തടസമെന്ന് യു.എസ് അഭിപ്രായപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചയെ തങ്ങൾ പിന്തുണക്കുന്നതായും യു.എസ് വ്യക്തമാക്കി. 1972ലെ സിംല കരാറിൽ സൂചിപ്പിച്ചതു പോലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിട്ടുള്ള ചർച്ചയാണ് ഫലപ്രദമെന്നാണ് യു.എസ് വിശ്വസിക്കുന്നതെന്ന് ദക്ഷിണ മധ്യേഷ്യയിലെ യു.എസ് ആക്ടിങ് അസിസ്റ്റൻറ് സെക്രട്ടറി ആലീസ് ജി.വെൽസ് വ്യക്തമാക്കി. 2006-2007 കാലത്ത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ കുറവായിരുന്നു. മികച്ച ഉഭയകക്ഷി ചർച്ച പുനരാരംഭിക്കുന്നതിന് പരസ്പര വിശ്വാസം ആവശ്യമാണ്. കശ്മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്ന പാകിസ്താനിൽ നിന്നുള്ള തീവ്രവാദ സംഘടനകൾ പാകിസ്താേൻറയും കശ്മീരിേൻറയും ശത്രുക്കളാണെന്ന പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രസ്താവനയെ യു.എസ് സ്വാഗതം ചെയ്യുന്നു.
അതിർത്തിക്കപ്പുറത്തേക്ക് തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്ന സംഘടനകളെ പാകിസ്താൻ പിന്തുണക്കുന്നത് തുടരുന്നതാണ് ചർച്ചക്കുള്ള പ്രധാന തടസം. സ്വന്തം ഭൂമിയിലെ തീവ്രവാദികൾക്കെതിരെ പാകിസ്താൻ ഉറച്ചതും സുസ്ഥിരവുമായ നടപടിയെടുക്കുന്നതാണ് ഇന്ത്യ-പാക് ഉഭയകക്ഷി ചർച്ചയുടെ വിജയത്തിെൻറ അടിത്തറയെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ആലീസ് ജി.വെൽസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha