അമ്മയ്ക്ക് വേണ്ടി വരനെ തേടി മകളുടെ വിവാഹപരസ്യം

മാതാപിതാക്കള്‍ മുന്‍കൈയ്യെടുത്ത് മക്കള്‍ക്ക് പങ്കാളികളെ കണ്ടെത്തി കൊടുക്കുന്ന അറേഞ്ച്ഡ് വിവാഹങ്ങള്‍ക്ക് പ്രാധാന്യമുള്ള നാടാണ് ഇന്ത്യ.
അതുകൊണ്ട് തന്നെ മക്കളെ നല്ല ആളുകളുടെ കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ രക്ഷിതാക്കള്‍ക്ക് വിശ്രമം ഉണ്ടാകില്ല. നമ്മുടെ രാജ്യത്ത് ധാരാളം മാട്രിമോണി സൈറ്റുകളും ഇപ്പോള്‍ ഉണ്ട്.
അതിനിടെ ഇതാ വ്യത്യസ്ഥമായ ഒരു വിവാഹ ആലോചന. ആ വ്യത്യസ്തത കൊണ്ടുതന്നെ ആ വിവാഹപരസ്യം വൈറലാകുകയും ചെയ്തു. ഒരു വിവാഹ ആലോചനയുമായി അസ്ത വര്‍മ എന്ന നിയമ വിദ്യാര്‍ത്ഥിനി ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോള്‍ വൈറല്‍.
ട്വിറ്ററിലൂടെ വരനെ തേടുകയാണ് യുവതി. എന്നാല്‍ തനിക്കല്ല. മറിച്ച് തന്റെ അമ്മയ്ക്കാണ് വരനെ തേടുന്നത്. 'എന്റെ അമ്മയ്ക്ക് 50 വയസ്സുള്ള ഒരു സുന്ദരനെ തേടുന്നു. വെജിറ്റേറിയന്‍, മദ്യപിക്കാത്ത, സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് മുന്‍ഗണന എന്നാണ് കുറിപ്പ്. തന്റെയും അമ്മയുടെയും ഫോട്ടോയ്‌ക്കൊപ്പമാണ് ട്വീറ്റ്. ഗ്രൂം ഹണ്ടിങ്ങ് എന്ന ഹാഷ്ടാഗിനൊപ്പമാണ് കുറിപ്പ്.
നേരത്തെ 2015-ല്‍ ഒരു അമ്മ തന്റെ മകന് അനുയോജ്യമായ 'വരനെ' തേടി ഒരു മാട്രിമോണിയല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നതും വൈറലായിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ മറ്റൊരു പരസ്യം വൈറലാകുന്നത്. തീര്‍ത്തും പുരോഗമന പരമായ ആശയമാണ് യുവതി പങ്കുവെക്കുന്നതെന്നാണ് വിഷയത്തില്‍ ജനങ്ങളുടെ പ്രതികരണം.
2019 ഒക്ടോബര്‍ 31-ന് രാത്രി പങ്ക്വെച്ച ട്വീറ്റ് ഇതിനോടകം ആയിരത്തിലധികം കമന്റുകളും 5,500 ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും നേടിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha