ചന്ദ്രനില്‍ സോഫ്റ്റ്ലാന്ഡിങ് നടത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍; ആവേശത്തോടെ ഇന്ത്യക്കാർ

ചന്ദ്രനിലേക്ക് കുതിച്ച ചന്ദ്രയാന്‍-2 ദൗത്യം പൂർണ്ണമായി വിജയിക്കാത്തതിനെ തുടർന്ന് ഇന്ത്യക്കാർ നേരിട്ട വിഷമം ചെറുതല്ല. വളരെ പ്രതീക്ഷയോടെ രാജ്യം ഉറ്റ് നോക്കിയ ആ ദൗത്യം പകുതി വഴിയിൽ അവസാനിച്ചപ്പോൾ ദുഃഖിച്ചവർ ഏറെയാണ്. എന്നാൽ തോൽക്കൻ തയാറല്ല എന്ന മനോഭാവത്തിലാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനും സംഘവും. ചന്ദ്രനില്‍ സോഫ്റ്റ്ലാന്ഡിങ് നടത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. അദ്ദേഹം പറഞ്ഞത് കേട്ട് ആവേശത്തിലാണ് രാജ്യ സ്നേഹികൾ. ചന്ദ്രയാന്‍-2 ദൗത്യം ഒന്നിന്റയും അവസാനമല്ലെന്നും ശിവന്‍ വ്യക്തമാക്കി.
ചന്ദ്രോപരിതലം എത്തുന്നതിന് തൊട്ട് മുമ്ബ് വരെ വിക്രംലാന്‍ഡര്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. പ്രധാനപ്പെട്ട പല വിവരങ്ങളും ചന്ദ്രയാന്‍-2 ദൗത്യത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ദൗത്യം ഐ.എസ്.ആര്‍.ഒക്ക് കൂടുതല്‍ പരിചയ സമ്ബത്ത് നല്‍കി. സമീപഭാവിയില്‍ ചന്ദ്രനില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അങ്ങനെ പരാജയത്തിൽ നിന്നും മറ്റൊരു ജയത്തിലേക്ക് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കുതിക്കാനുള്ള യത്നം തുടങ്ങാറായി .
https://www.facebook.com/Malayalivartha