ശിവസേനയും ബി.ജെ.പിയും വ്യത്യസ്തമാണ്; ശിവസേനയുടെ രാഷ്ട്രീയം എല്ലാവരെയും ഉൾക്കൊള്ളുക എന്നത്; ശിവസേനയെ പിന്തുണക്കുക എന്ന ആവശ്യവുമായി കോൺഗ്രസ് എം പി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ശിവസേനയെ പിന്തുണക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി എം.പിയുടെ കത്ത്. മഹാരാഷ്ട്ര രാജ്യസഭാ എം.പിയായ ഹുസൈന്‍ ദാല്‍വായിയാണ് കത്തയച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിഭാ പാട്ടിലിനെയും പ്രണബ് മുഖര്‍ജിയേയും ശിവസേന പിന്തുണച്ചിരുന്നു. ശിവസേനയും ബി.ജെ.പിയും വ്യത്യസ്തമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന രാഷ്ട്രീയ കാഴ്ച്ചപ്പാടാണ് ശിവസേനയുടേത്. ബി.ജെ.പിയെ പോലെ തീവ്രചിന്താഗതിക്കാരല്ല ശിവസേനയെന്നും കത്തില്‍ പറയുന്നു.
എന്നാൽ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജുന്‍ ഖാര്‍കെ, സുശീല്‍കുമാര്‍ ഷിന്‍ഡെ, സഞ്ജയ് നിരുപം എന്നിവര്‍ സേനക്ക് പിന്തുണ നല്‍കുന്ന കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നു. ദാല്‍വായിയുടെ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha