ദില്ലി കത്തുന്നു; കോടതി വളപ്പിൽ വെടിവെപ്പ്, വാഹനം കത്തിക്കൽ ; അഭിഭാഷകരും പൊലീസും തമ്മിലുള്ള തർക്കം നീങ്ങിയത് വൻ സംഘർഷത്തിലേക്ക്

ദില്ലിയിൽ തീസ് ഹസാരി കോടതി സമുച്ചയത്തില്‍ അഭിഭാഷകരും ദില്ലി പൊലീസും തമ്മില്‍ ഏറ്റുമുട്ടൽ . ഇന്ന് ഉച്ചയോടെയായിരുന്നു ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നടന്നത്. നിസ്സാരമൊരു പാർക്കിങ്ങിനെ ചൊല്ലി തുടങ്ങിയ തർക്കം വെടിവെപ്പിലേക്ക് നീങ്ങുകയായിരുന്നു. സംഘര്‍ഷത്തിനിടെ പൊലീസ് ജീപ്പിന് ആരോ തീ കൊളുത്തി. ഇതിന് പിന്നാലെ കോടതി വളപ്പില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെ നിന്നു നോക്കിയാൽ കാണാവുന്ന തരത്തില്‍ പുക ഉയരുകയുണ്ടായി.കോടതിയിലേക്ക് എത്തിയ ഒരു അഭിഭാഷകന്‍റെ കാറില്‍ പൊലീസ് വാഹനം ഇടിച്ചെന്നും ഇതു ചോദ്യം ചെയ്ത അഭിഭാഷകനെ ആറംഗ പൊലീസ് സംഘം കൈയ്യേറ്റം ചെയ്യുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് തീസ് ഹസാരി കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വെടിവെപ്പില്‍ ഒരു അഭിഭാഷകന് പരിക്കേറ്റു.അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോടതി സമുച്ചയത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വിഷയത്തിലാണ് അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷം ഉണ്ടായതോടെ കോടതി വളപ്പിലേക്കുള്ള ഗേറ്റുകള്‍ അഭിഭാഷകര്‍ അടച്ചു. ഇത് പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതിയിലേക്ക് പ്രവേശിക്കാനാകാൻ കഴിയാത്ത അവസ്ഥ സൃഷ്ട്ടിച്ചു. സംഘര്‍ഷത്തിന് പിന്നാലെ കൂടുതല്‍ പൊലീസിനെ കോടതി പരിസരത്ത് വിന്യസിച്ചു.
https://www.facebook.com/Malayalivartha