ആശുപത്രിയിൽ പോകാൻ വാഹനമില്ല; മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ആംബുലൻസ് വിളിക്കാൻ കഴിഞ്ഞില്ല; വയോധികനെ ഉന്തുവണ്ടിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...

ആശുപത്രിയിൽ പോകാൻ വാഹനമില്ല, മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ആംബുലൻസ് വിളിക്കാൻ കഴിഞ്ഞില്ല. വയോധികനെ ആശുപത്രിയിൽ എത്തിച്ചത് ഉന്തുവണ്ടിയിൽ. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ സുബ്രഹ്മണിയാണ് മരിച്ചത്. ക്ഷയ രോഗിയായിരുന്നു വയോധികൻ പുതുച്ചേരിയിൽ സഹോദരനെ സന്ദർശിക്കാൻ എത്തിയതാണ്. അവിടെ വെച്ച് ഇയാൾക്ക് രോഗം കൂടുതലാവുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ വാഹനമില്ല. ആംബുലൻസ് വിളിക്കണമെങ്കിൽ മൊബൈൽ ഫോൺ ഇല്ല. ഉണ്ടുവണ്ടിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
ആശുപത്രി വാഹനങ്ങൾക്ക് പുതുച്ചേരി അതിർത്തി കടക്കാൻ അനുമതിയില്ലാത്തതിനാൽ വീണ്ടും ഇയാളെ ഉന്തുവണ്ടിയിൽ കയറ്റുകയായിരുന്നു. ഇയാളെ കൊണ്ടുപോകുന്ന ചിത്രം കണ്ടു നിൽക്കുന്ന ആരോ ഫോണിൽ പകർത്തിയതാണിത്.
https://www.facebook.com/Malayalivartha