ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു...

ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു.തിസ് ഹസാരി കോടതിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കും. ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ക്ക് നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൈക്കോടതി അഭിഭാഷകരുടെയും തീരുമാനം. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടള്ളതായും ഡല്‍ഹി ബാര്‍ അസോസിയേഷന്‍ അറിയിച്ചു.
പ്രകോപനമില്ലാതെ പോലീസ് വെടിയുതിര്‍ക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. ശനിയാഴ്ചയാണ് പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് കോടതിവളപ്പില്‍ പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് അഭിഭാഷകര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. സംഘട്ടനത്തിനിടെ ഒരു പോലീസ് വാഹനം കത്തിക്കുകയും എട്ട് ജയില്‍ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha