പാര്‍ക്കിങ്ങ് ഭാഗത്തേക്ക് എത്തിയ പെരുമ്പാമ്പിനെ ആദ്യം ആരും കണ്ടില്ല... അറിയാതെ പാമ്പിനെ ചവിട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ല; താജ്മഹലില്‍ നിന്നും കണ്ടെത്തിയത് ഒൻപത് അടി നീളമുള്ള പെരുമ്പാമ്പിനെ; ആശങ്കയോടെ പ്രദേശവാസികൾ

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിര്‍മാണ തൊഴിലാളികളാണ് പാമ്ബിനെ കണ്ടത്. ഒരാള്‍ അറിയാതെ പാമ്ബിനെ ചവിട്ടി. എന്നാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല എന്നാണ് ആഗ്ര എസ്‌ഐ അശോക് കുമാര്‍ പറയുന്നത്. താജ്മഹലിന് ചുറ്റുമുള്ള പ്രദേശത്തു നിന്നായിരിക്കാം പെരുമ്ബാമ്ബ് പാര്‍ക്കിങ്ങ് ഭാഗത്തേക്ക് എത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. താജ്മഹലില്‍ ഒന്‍പത് അടി നീളമുള്ള ഭീമന്‍ പെരുമ്ബാമ്ബിനെ കണ്ടത് പ്രദേശവാസികളെ ആശങ്കയിലാക്കി. താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പാര്‍ക്കിങ് ഏരിയയിലാണ് പാമ്ബിനെ കണ്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് വന്യജീവി സംരക്ഷണ സംഘടനയെ അറിയിച്ചതിനെ തുടര്‍ന്ന് അവരുടെ സംഘമെത്തി പാമ്ബിനെ പിടിച്ചു. പെരുമ്ബാമ്ബിനെ കാണാന്‍ പ്രദേശത്ത് വലിയരീതിയില്‍ ആളുകള്‍ കൂടിയത് രക്ഷാസംഘത്തിന് ബുദ്ധിമുട്ടുണ്ടാക്കി. പാമ്ബിനെ വിദഗ്ധ പരിശോധനയ്ക്ക് വിദേയമാക്കിയ ശേഷം വനത്തില്‍ തുറന്നുവിട്ടു.
https://www.facebook.com/Malayalivartha