ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല കാലം; നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവർക്ക് ഇതാണ് മികച്ച സമയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അത് കൊണ്ട് തന്നെ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായും ബാങ്കോക്കില്‍ ആദിത്യ ബിര്‍ള കമ്പനിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിനിടെ പ്രധാനമന്ത്രി പറയുകണ്ടായി. മേഖലാ സമഗ്ര സാമ്പത്തികസഖ്യ (ആര്‍സിഇപി) രൂപീകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം നടത്തുന്നതിനായിട്ടായിരുന്നു മോദി തായ്ലന്ഡിൽ വന്നത്.
രാജ്യത്ത് വ്യവസായത്തിനുള്ള സാഹചര്യങ്ങള്‍ കൂടിയിരിക്കുയനാണെന്നും നികുതിയും അഴിമതിയും കുറഞ്ഞുവെന്നും അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ ഉടന്‍ സ്വന്തമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha