പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തി; മുന്നറിയിപ്പ് ഉണ്ടായിട്ടും സർക്കാർ നടപടി എടുത്തിട്ടില്ലെന്ന ആക്ഷേപവുമായി കോൺഗ്രസ്
പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോർത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട സന്ദേശം വാട്ട്സ്സ് ആപ്പ് അയച്ചു. എന്നാൽ ഇപ്പോഴും മോദി സർക്കാർ ഈ കാര്യത്തിൽ മൗനം പാലിക്കുകയാണ്. മോദി സർക്കാർ ചാര സർക്കാരാണെന്നും കോൺഗ്രസ് ആക്ഷേപം ഉയർത്തി.
നേരത്തെ പ്രഫുൽ പട്ടേലും മമ്ത ബാനർജിയും ഇതേ ആരോപണത്തെ ഉന്നയിച്ചു രംഗത്ത് വന്നിരുന്നു. ഒരു രാജ്യത്തും നടക്കാത്ത കാര്യമാണ് ഇവിടെ നടക്കുന്നതെന്നും കോൺഗ്രസ് പറഞ്ഞു. അതേ സമയം ഈ കാര്യത്തെ പറ്റി മുന്നറിയിപ്പ് ഉണ്ടായിട്ടും സർക്കാർ നടപടി എടുത്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നു.
.
https://www.facebook.com/Malayalivartha