ഡല്‍ഹി കോടതി വളപ്പിൽ പോലീസും അഭിഭാഷകരും ഏറ്റു മുട്ടിയ സംഭവം; പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ഡല്‍ഹി കോടതി വളപ്പിൽ പോലീസും അഭിഭാഷകരും ഏറ്റു മുട്ടിയ സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെയായിരുന്നു ഡെല്‍ഹി തീസ് ഹസാരി കോടതിയിലാണ് പോലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇരുകൂട്ടരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പീനല്‍ കോഡിലെ 307, 186, 353, 427 വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ സംഭവത്തെ പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇവിടുത്തെ സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.
അഭിഭാഷകന്റെ കാറില്‍ പോലീസ് വാഹനമിടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ 12 ഇരുചക്ര വാഹനങ്ങളും ഒരു ജിപ്സി വാനും എട്ട് ജയില്‍ വാഹനങ്ങളും തകര്‍ത്തു. മാത്രമല്ല തീയിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ 20 പോലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ പോലീസിന്റെ വെടിയേറ്റ അഭിഭാഷകന് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha