അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ജവാന് വീര മൃത്യു

അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ജവാന് വീര മൃത്യു. ജമ്മു കശ്മീരിലെ മെന്‍ഡാന്‍ സബ് ഡിവിഷനിലെ കെജി സെക്ടറിലാണ് വെടിവെപ്പ് ഉണ്ടായത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്. സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്സൈന്യം വെടിയുതിര്‍ത്തത്.
പാകിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കൂടതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ 20 ന് കുപ് വാര ജില്ലയിലെ തങ്ദാര്‍ സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു വീടും അരി ഡോഗൗണും പൂര്‍ണമായും തകര്‍ന്നു.
ഈ വര്‍ഷം ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ 2,317-ല്‍ വെടി നിര്‍ത്തല്‍ ലംഘനങ്ങളാണ് പാകിസ്ഥാന്‍ നടത്തിയത്. അതേസമയം അതിര്‍ത്തിയിലും ഉള്‍പ്രദേശങ്ങളിലുമായി സുരക്ഷ സേന നടത്തിയ വിവിധ ഓപ്പറേഷനുകളില്‍ 147 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന നേരത്തെ ഇറക്കിയ പത്ര കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയും തുടര്‍ച്ചായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ഭാരതം നിലപാട് വ്യക്തമാക്കിയിരുന്നു. കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് പാക്കിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്തിനെ തുടര്‍ന്നാണ് സൈന്യം പ്രതിരോധം തീര്‍ത്തത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് വെടിവെപ്പ് നടന്നിരുന്നു. ഒരു മണിക്കൂറിലേറെ സംഘര്‍ഷാവസ്ഥാ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ സേന തിരിച്ചടിച്ചതോടെ പാക്കിസ്ഥാന്‍ പിന്‍മാറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വെടിവെപ്പില്‍ ആളപായമോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞദിവസം കശ്മീരിലെ രാജ്യാന്തര അതിര്‍ത്തി ഗ്രാമമായ കത്വയില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ബോബാക്രമണം ഉണ്ടായി. ഇതേതുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തിപെടുത്താന്‍ സൈന്യം തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച പൂഞ്ചിലെ കിര്‍നി, ക്വസ്ബാ സെക്ടറുകളില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പ് രണ്ടു മണിക്കൂറുകളോളം നീണ്ടുനിന്നതായി അധികൃതര്‍ വ്യക്തമാക്കി. അതേ സമയം അയോധ്യ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘം ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഇന്റലിജന്‍സ് ഏജന്‍സി പുറത്തു വിട്ടു. ഭീകര സംഘം നേപ്പാള്‍ വഴി ഉത്തര്‍പ്രദേശിലെത്തിയതായി രഹസ്യാന്വേഷണ വ്യക്തമാക്കി.
https://www.facebook.com/Malayalivartha