ഉലക്ക കൊണ്ട് ഭാര്യ ഭർത്താവിനെ മർദിച്ചു; കാര്യമറിഞ്ഞ മകളും അമ്മയ്‌ക്കൊപ്പം ചേർന്ന് പിതാവിനെ തല്ലി; നിവിവിളി കേട്ട് എത്തിയ നാട്ടുകാർ കാരണം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ചു; സംഭവം ഇങ്ങനെ

വീട്ടിൽ പറന്ന് കയറി കടിക്കുന്ന കൊതുകളെ നിയന്ത്രിച്ചില്ല. യുവാവിനെ ഉലക്ക കൊണ്ട് ക്രൂരമായി മര്‍ദിച്ചു. മർദിച്ചതോ? സ്വന്തം ഭാര്യയും മകളും. മർദനത്തിൽ സഞ്ജയ്പാര്ക്ക് സ്വദേശി ഭുപേന്ദ്ര ലിയോവ എന്നയാള്‍ക്ക് പരിക്കേറ്റു. കൊതുകു ശല്യം വർദിച്ചതിനാൽ ഇയാളെ ഭാര്യ സംഗീത, മകള്‍ ചിടല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
കച്ചവടക്കാരനായിരുന്നു ഭൂപേന്ദ്ര. കച്ചവടം കുറഞ്ഞല്ലാത്തതിനാൽ അധികൃതര്‍ വൈദ്യുത ബന്ധം വിച്ഛേദിക്കുകയുണ്ടായി. എന്നാൽ ചൊവ്വാഴ്ച രാത്രി ഉറങ്ങി കിടക്കവേ ഫാനില്ലാതിരുന്നതിനാല്‍ അമിതമായി കൊതുകിന്റെ ശല്യം നേരിട്ടു. സംഗീത ഭുപേന്ദ്രയോട് പരാതി പറഞ്ഞു. പക്ഷേ ഭൂപേന്ദ്ര ഇത് ഗണ്യമാക്കിയില്ല. ഇതില്‍ കോപം വന്ന ഭാര്യ അടുക്കളയില്‍ നിന്നും ഉലക്ക എടുത്ത് ഭർത്താവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ മകളും ഉലക്ക വടി കൊണ്ട് ഭൂപേന്ദ്രയെ അടിക്കുകയായിരുന്നു. ഭൂപേന്ദ്രയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ ഭുപേന്ദ്രയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha