രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി..!
സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് . ധനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിയിരുത്താറായിരുന്നു പതിവെങ്കില്‍ ഇതാദ്യമായാണ് സാമ്പത്തിക മേഖലയിലെ പ്രധാനമന്ത്രിയുടെ ഇടപെടല്‍. ജിഎസ്ടി നിരക്കുകള്‍ കൂടിയേക്കുമെന്ന ആശങ്കകൾക്കിടെ നിര്‍ണ്ണായക കൗണ്‍സില്‍ യോഗം ബുധനാഴ്ച ചേരും എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .
തൊഴിലില്ലായ്മ, ഉയരുന്ന നാണയ പെരുപ്പം, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളും യോഗത്തിന്റെ പരിഗണനയ്ക്ക് വരും. 21ന് നടക്കുന്ന ഉന്നതല യോഗത്തില്‍ ധനമന്ത്രിയെ കൂടാതെ മറ്റ് വകുപ്പ് മന്ത്രിമാരും പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന പൊതു ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ നാളെ തുടങ്ങും. ധനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്യോഗസ്ഥ തല യോഗത്തിലേക്ക് വ്യവസായ മേഖലയില്‍ നിന്നുള്ള വിവിധ സംഘടനകള്‍ക്കും ക്ഷണമുണ്ട്. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്.
https://www.facebook.com/Malayalivartha