Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

മുഷറഫ്, ഇത് കാർഗിലെ  കൊലച്ചതിക്ക് കാലം കാത്ത് വച്ച വിധി; അടിയന്തരാവസ്ഥയിൽ വിറപ്പിച്ച അതിസാഹസികൻ' ഇനി തൂക്കുമരത്തിലേക്ക് ...

18 DECEMBER 2019 03:51 PM IST
മലയാളി വാര്‍ത്ത

സമാധാനത്തിന്റെ സന്ദേശവുമായി എത്തിയ ഇന്ത്യയെ പിന്നിൽ നിന്നും കുത്തിയ പാക് സൈനിക മേധാവിപർവേസ് മുഷറഫ് . പട്ടാള അട്ടിമറിയിലൂടെ ഭരണഘടനയെ അട്ടിമറിച്ച് പാകിസ്താന്റെ അധികാരം പിടിച്ചെടുത്ത കുതന്ത്രങ്ങളുടെ നേതാവ്. ഇപ്പോൾ പാകിസ്താന്റെ ചരിത്ര വിധിയിലൂടെ തൂക്കുമരത്തിലേക്ക്.

കാര്‍ഗിൽ....ഓരോ ഇന്ത്യക്കാരന്റെയും മനസ്സുകളിൽ രാജ്യസ്നേഹം ഉണർത്തുന്ന വാ ക്കാണത് .
കാർഗിൽ യുദ്ധം ഭാരതീയ മനസ്സുകളിൽ അറിയാതെയാണെങ്കിലും ഒരു നീറ്റലുണ്ടാക്കുന്നുണ്ട്. യുദ്ധത്തിന്റെ മുറിവുകൾ ഇന്ന് കുറച്ചൊക്കെ ഉണങ്ങി കഴിഞ്ഞുവെങ്കിലും രണ്ട് അതിർത്തികളിലും ഇന്നും സ്ഥിതി ശാന്തമല്ല.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്ന്..അതായിരുന്നു കാർഗിൽ യുദ്ധം.

1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കുമ്പോഴേക്കും രാജ്യത്തിന് നഷ്ടമായത് 527 ധീരസൈനികരെ.
പാക്ക് സൈന്യവും ഭീകരരും കാര്‍ഗില്‍, ദ്രാസ്, ടൈഗര്‍ ഹില്‍, തോലോലിങ്, ബട്ടാലിക് മേഖലകളില്‍ നുഴഞ്ഞുകയറിയതാ ണ് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്.. പാക്ക് പട്ടാള മേധാവിയായിരുന്ന പര്‍വേശ് മുഷറഫിന്റെ ആസൂത്രണമായിരുന്നു ഇത്. ഇന്ത്യൻ സേനയെ ആക്രമിക്കാൻ ഭീകരർക്ക് പാക് മണ്ണിൽ ആയുധ പരിശീലനം നൽകി കാശ്മീർ അതിർത്തി വഴി കടത്തി വിട്ടിരുന്നതായും ഒരിക്കൽ മുഷറഫിന്റെ വെളിപ്പെടുത്തൽ ഉണ്ടായി.

കാശ്മീരിൽ നിന്നെത്തുന്ന യുവാക്കൾക്ക് ഞങ്ങൾ ആയുധ പരിശീലനവും ആയുധവും നൽകി. ഇന്ത്യൻ സേനയ്ക്കെതിരെ പോരാടിയ അവർ ഞങ്ങളുടെ ഹീറോകൾ ആയിരുന്നു. സോവിയറ്റുകളെ പുറത്താക്കാൻ 1979ൽ അഫ്ഗാനിസ്ഥാനിൽ ഞങ്ങൾ മതപരമായ ആക്രമണം തുടങ്ങിവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുജാഹിദ്ദീനുകളെ കൊണ്ടുവന്ന് പരിശീലിപ്പിച്ച് ആയുധം നൽകി. താലിബാനെയും ലഷ്കറിനെയും സഹായിച്ചു. ബിൻലാദനും സവാഹിരിയും പോലുള്ളവരെ ഒടുവിൽ ലോകം വില്ലൻമാരായി ചിത്രീകരിച്ചു."- ഇതായിരുന്നു ഒരു അഭിമുഖത്തിൽ മുഷറഫിന്റെ വെളിപ്പെടുത്തൽ.
ക്രൂരനായ ഭരണാധികാരിയുടെ വാക്കുകൾ. ഒരു രാജ്യത്തിനെ ഇല്ലായ്മ ചെയ്യാൻ തന്ത്രപൂർവം ഒരുക്കിയ ചതികളെ അഭിമാനത്തോടെ പങ്കുവെച്ച പ്രവേശ മുഷറഫ് ഇപ്പോൾ കാലം കാത്തുവെച്ച വിധിയിലൂടെ തൂക്കു മരത്തിലേക്കു നടക്കുകയാണ്.
1999 -ൽ ൽ നടന്നൊരു പട്ടാള അട്ടിമറിയിലൂടെയാണ് ജനറൽ പർവേസ് മുഷറഫ് പാകിസ്ഥാനിൽ അധികാരം പിടിച്ചെടുത്തത് . അടുത്ത ഒമ്പതു വർഷക്കാലം അവിടെ മുഷറഫിന്റെ സർവാധിപത്യമായിരുന്നു. 2008 ലെ പൊതു തെരഞ്ഞെടുപ്പിൽ PML-Q എന്ന മുഷറഫിന്റെ പാർട്ടി പരാജയം നുണഞ്ഞതോടെയാണ് മുഷറഫ് യുഗത്തിന് യവനിക വീണത്. അതിനു ശേഷം, പാകിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്റെ നിലനില്പിനെ ബാധിക്കും എന്ന് തിരിച്ചറിഞ്ഞതോടെ, 2016 -ൽ മുഷറഫ് ദുബായിലേക്ക് പലായനം ചെയ്തു.അവിടെ ഇന്നും രാഷ്ട്രീയ അഭയത്തിൽ തന്നെ തുടരുകയാണ് മുഷറഫ് എന്ന മുൻ പാക് സൈനിക മേധാവി.

1943 -ൽ ന്യൂ ഡെൽഹിയിലായിരുന്നു പർവേസ് മുഷറഫിന്റെ ജനനം. ഇന്ത്യ പാക് വിഭജനത്തിനു ശേഷം മുഷറഫിന്റെ കുടുംബം ദില്ലിവിട്ട് പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലേക്ക് കുടിയേറി. പാക് സർക്കാർ സർവീസിൽ നയതന്ത്രജ്ഞനായിരുന്നു മുഷറഫിന്റെ അച്ഛൻ. 1964 -ൽ പട്ടാളത്തിൽ ചേരുന്നതോടെ മുഷാറഫിന്റെയും സർക്കാർസംവിധാനത്തിന്റെ ഭാഗമായി മാറി.. 'ഓഫീസർ കോർപ്സി'ൽ ചേർന്ന മുഷറഫ് 1965 -ലെയും, 1971 -ലെയും യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുത്ത് പോരാടി. വളരെ വേഗത്തിൽ സ്ഥാനക്കയറ്റങ്ങൾ മുഷറഫിനെ തേടിയെത്തി. ഒടുവിൽ 1998 -ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ്, പർവേസ് മുഷറഫിനെ രാജ്യത്തെ സായുധസേനയുടെ തലവനായി നിയമിച്ചു.

72 വർഷത്തെ രാഷ്ട്രീയ ചരിത്രമുണ്ട് പാകിസ്ഥാൻ എന്ന രാജ്യത്തിന്. ജനാധിപത്യത്തിന്റെയും പട്ടാള ഭരണത്തിന്റേയും രണ്ടു ഘട്ടങ്ങൾ.. അതുകൊണ്ടുതന്നെ പട്ടാളത്തലവൻ എന്ന സ്ഥാനം പാകിസ്ഥാന്റെ ചരിത്രത്തിൽ ഏറെ സ്വാധീനശക്തിയുള്ളതാണ്. പ്രസിഡന്റ് നവാസ് ഷെരീഫും, സൈന്യാധിപൻ പർവേസ് മുഷറഫും ചേർന്നാണ് 1998 മെയിൽ പാകിസ്ഥാനിൽ ഏറെ നിർണായകമായ ആണവ പരീക്ഷണങ്ങൾ നടത്തിയത്. ഇന്ത്യ രാജസ്ഥാനിലെ പൊഖ്‌റാനിൽ നടത്തിയ പരീക്ഷണങ്ങളോടുള്ള പ്രതികരണമായിരുന്നു അതെന്നു വിലയിരുത്തപ്പെട്ടു.

എന്നാൽ പിന്നീട് നടന്നത് നാടകീയമായ രംഗങ്ങൾ. നവാസ് ഷെരീഫും പർവേസ് മുഷറഫും തമ്മിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത അവരെ ബദ്ധ ശത്രുക്കളാക്കി മാറ്റി.. പർവേസ് മുഷറഫ് ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞ് തിരികെ പാകിസ്താനിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെ മുഷറഫിനെ പിരിച്ചു വിടാനുള്ള തീരുമാനം നവാസ് ശരീഫ് പ്രഖ്യാപിചു.. എന്നാൽ, മുഷറഫിന്റെ പ്രതികരണവും വളരെ പെട്ടെന്നായിരുന്നു. വിമാനം പാക് മണ്ണിൽ ലാൻഡ് ചെയ്തതും, മുഷറഫ് പട്ടാളത്തോട് രാജ്യത്തിൻറെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാന്റെ 'ചീഫ് എക്സിക്യൂട്ടീവ്' ആയി മുഷറഫ് സ്വയം അവരോധിച്ചു.

1999 ഫെബ്രുവരി 20 നു സദാ-എ-സർഹദ്' എന്ന പേര് ആലേഖനം ചെയ്ത ചാരനിറത്തിലുള്ള ഒരു ലക്ഷ്വറി ബസ് വാഗാ ബോര്‍ഡർ കടന്നു പാകിസ്താനിലെത്തി. . സദാ-എ-സർഹദ്'എന്നാൽ 'അതിർത്തിയുടെ സ്വരം' എന്നർത്ഥം. പാക്കിസ്ഥാനുനേരെ കടന്നുചെന്ന ഇന്ത്യയുടെ സൗഹൃദത്തിന്റെ സ്വരം.. ഇന്ത്യ ഏറെ ആത്മാർത്ഥമായിത്തന്നെ നടത്തിയ ഒരു സമാധാനശ്രമം. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും . വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങുംആയിരുന്നു സമാധാന വാഹകരായി ബസിൽ ഉണ്ടായിരുന്നത്.
ആദ്യം കുറച്ച കലാപശ്രമം ഒക്കെ ഉണ്ടായിരുന്നെങ്കിലും ശത്രുതയ്ക്കായി നമ്മള്‍ ഏറെക്കാലം ചെലവിട്ടില്ലേ..? ഇനി സൗഹൃദത്തിനും ഒരു അവസരം കൊടുത്തുകൂടെ..? ' എന്ന വാജ്പേയിയുടെ ചോദ്യത്തിനെ നിറഞ്ഞ മനസോടെയായിരുന്നു പാക് ജനത അന്ന് സ്വീകരിച്ചത്.
എന്നാൽ അതെ സമയം പാകിസ്താന്റെ മണ്ണിൽ ഒരു ചതിക്കു കളമൊരുങ്ങുകയായിരുന്നു. സ്വതന്ത്ര ഇന്നിതാ കണ്ട ഏറ്റവും വലിയ യുദ്ധത്തിലേക്ക് വഴിതെളിച്ച ഗൂഢാലോചന. പർവേസ് മുഷറഫിന്റെ നേതൃത്വത്തിൽ കാർഗിൽ നുഴഞ്ഞുകയറ്റത്തിനുള്ള അണിയറ നീക്കങ്ങൾ.
1998 നവംബറില്‍, വളരെ മുമ്പുതന്നെ പാക് സൈന്യത്തിന്റെ മനസ്സില്‍ പൊട്ടിമുളച്ചിരുന്ന, എന്നാല്‍ മുമ്പാരും തന്നെ അനുമതി നല്‍കാന്‍ ധൈര്യപ്പെടാതിരുന്ന, ഒരു നുഴഞ്ഞുകയറ്റത്തിന്റെ പ്ലാനിന് അംഗീകാരം നല്‍കി.

വാഗാ അതിര്‍ത്തിയില്‍ അടല്‍ ബിഹാരി വാജ്പേയി നവാസ് ഷെരീഫിന് ഹസ്തദാനം നല്‍കി സമാധാന ചർച്ചകളിൽ മുഴുകിയപ്പോൾ പാക് സൈന്യം ആ സൗഹൃദസന്ദര്‍ശനത്തിന്റെ മറവില്‍ കാര്‍ഗിലിലെ 135 ഇന്ത്യന്‍ മിലിട്ടറി പോയിന്റുകളില്‍ കയ്യേറ്റം നടത്തി, അവരുടെ പച്ചക്കൊടി പറിച്ചുകഴിഞ്ഞിരുന്നു. 130 ചതുരശ്രകിലോമീറ്റര്‍ ഇന്ത്യന്‍ മണ്ണ് വളച്ചുപിടിച്ചുകഴിഞ്ഞിരുന്നു.

1999 മാര്‍ച്ച് 21-ന് വാജ്പേയിയും ഷെരീഫും ചേര്‍ന്ന് 'ലാഹോര്‍ പ്രഖ്യാപന'ത്തില്‍ ഒപ്പുവെയ്ക്കുമ്പോൾ കാർഗിലിൽ പാക് സൈന്യം മലനിരകളിലെ പോസ്റ്റുകളിൽ നുഴഞ്ഞുകയറി ഇന്ത്യൻ ആർമി ഉപേക്ഷിച്ചു പോയ ബങ്കറുകൾ കയ്യേറുന്ന തിരക്കിലായിരുന്നു. ഇന്ത്യക്ക് നിരവധി സൈനികരുടെ ജീവനും കോടിക്കണക്കിനു രൂപയുടെ യുദ്ധച്ചെലവുമുണ്ടാക്കിയ ആ 'കാർഗിൽ വഞ്ചന'യ്ക്ക് പിന്നിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് അന്നത്തെ പാക് സൈനികത്തലവനായിരുന്ന പർവേസ് മുഷറഫ് നേരിട്ട് .

2002 -ൽ ഏറെ വിവാദാസ്പദമായ ഒരു തെരഞ്ഞെടുപ്പ് നടത്തും വരെയും പർവേസ് മുഷറഫ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് തുടർന്നു. പാകിസ്ഥാനി മുസ്‌ലിം ലീഗ്എന്ന തന്റെ പാർട്ടിയുടെ ബാനറിൽ മത്സരിച്ച് മുഷറഫ് വൻവിജയം നേടി പ്രസിഡന്റായി. 2008 -ൽ സ്ഥാനഭ്രഷ്ടനാകും വരെ മുഷറഫ് ആ പദവിയിൽ തുടർന്നു.
. പിന്നീട് അമേരിക്ക നേതൃത്വം നൽകിയ ഭീകരവാദ വിരുദ്ധപോരാട്ടങ്ങൾക്ക് മുഷറഫും പിന്തുണ നൽകി.

നവംബർ 2007 -ൽ ...തന്റെ അധികാരത്തിന്റെ അന്ത്യനാളുകളിൽ... പർവേസ് മുഷറഫ് പാകിസ്ഥാനിൽ രണ്ടാമതൊരു അടിയന്തരാവസ്ഥകൂടി നടപ്പിലാക്കിയിരുന്നു. ഈ അടിയന്തിരാവസ്ഥ കാലത് മുഷറഫ്‌ നടത്തിയ പ്രവർത്തനങ്ങളാണ് ഇപ്പോൾ വധശിക്ഷയിലേക്ക് നയിച്ച രാജ്യദ്രോഹ ആരോപണങ്ങളുടെ അടിസ്ഥാനം.

നവംബർമൂന്നിനാണ് പാകിസ്ഥാനിൽ മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. . മാർച്ച് മാസത്തിൽ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്തികാർ മുഹമ്മദ് ചൗധരിയെ തൽസ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള മുഷറഫിന്റെ നടപടിയാണ് എല്ലാറ്റിന്റെയും തുടക്കം.
ഈ ശ്രമത്തെ പ്രതിരോധിച്ച അഭിഭാഷകർ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും, ആ പ്രതിഷേധസമരങ്ങൾ പിന്നീട് പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികൾ ഏറ്റെടുക്കുകയുമായിരുന്നു. ഈ പ്രക്ഷോഭങ്ങൾ നടന്ന സമയത്തുതന്നെ രാജ്യത്തെ സാമ്പത്തിക നില പരുങ്ങലിലാകുകയും, അവശ്യസാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുകയും ചെയ്തത് സമരത്തെ കൂടുതൽ ശക്തമാക്കി. ഒടുവിൽ പർവേസ് മുഷറഫിന് സൈനികത്തലവൻ സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോകേണ്ടി വന്നു. അതോടെ തന്റെ ഇന്റലിജൻസ് തലവനായിരുന്ന ജനറൽ അഷ്ഫാഖ് പർവേസ് കയാനിയെ രാജ്യത്തിൻറെ സൈനികത്തലവനാക്കി മുഷറഫ് വെറും പ്രസിഡന്റ് മാത്രമായി മാറി.

ഡിസംബറിൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടു. ബേനസീർ ഭൂട്ടോ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടശേഷം ഭർത്താവ് ആസിഫ് അലി സർദാരി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി തലപ്പത്തു വന്നിരുന്നു. പിപിപി തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലേറി. പിന്നീട് 2013 -ൽ നവാസ് ഷെരിഫ് അധികാരത്തിലേക്ക്. അധികാരം കിട്ടി ആദ്യം തന്നെ നവാസ് ഷെരീഫ് ചെയ്തത് മുഷറഫിനെ രാജ്യദ്രോഹത്തിന് വിചാരണ ചെയ്യുകയായിരുന്നു.

2007ല്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇപ്പോൾ മുഷറഫിന് വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ല്‍ വിധി വന്നിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്. രാജ്യദ്രോഹക്കേസില്‍ വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിന് നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നും മുഷറഫ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

2017ൽ ബേനസീർ ഭൂട്ടോ വധക്കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും പാക്കിസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. പാക്ക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ദുബായിൽ ഉന്നത ബന്ധങ്ങളുള്ള മുഷറഫിനെ നാട്ടിലെത്തിച്ച് വധശിക്ഷ നടപ്പിലാക്കുക എന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ.എന്ത് തന്നെയായാലും അടിയന്തരാവസ്ഥയെ വിറപ്പിച്ച അതികായൻ ഇന്സിനടന്നടുക്കുന്നത് തൂക്കു മരത്തിലേക്കാണ്..
പർവേസ് മുഷാറഫിന് ചരിതം ഒരുക്കിയ കൊലക്കയർ ണ്.കാർഗിലിലെ കൊലച്ചതിക്ക് ..കാലംകത്തു വെച്ച മറുപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (6 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (7 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (7 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (7 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (8 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (8 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (8 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (8 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (9 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (9 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (10 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (10 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (10 hours ago)

Malayali Vartha Recommends