കൊടുങ്കാറ്റാകാൻ മോദിയെത്തുന്നു; പ്രതിഷേധക്കാർ ഓടി ഒളിക്കുമോ; ദില്ലിയിലെ വിശാല്‍ റാലി ഇന്ന്; പതിനൊന്ന് മണിക്ക് രാംലീല മൈതാനിയില്‍ മോദി റാലിയെ അഭിസംബോധന ചെയ്യും; കാതോർത്തു രാജ്യം; വധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തം

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രതിഷേധ കാർക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞടിക്കാൻ മോഡി എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന് ദില്ലിയില്‍ നടക്കുമ്പോൾ പൗരത്വാബില്ലിനെ തുടർന്നുള്ള പ്രതിഷേധങ്ങൾക്കുള്ള മോദിയുടെ താക്കീത് എന്താവും എന്നറിയാനായുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. രാജ്യം മുഴുവൻ പ്രതിഷേധ ചൂടിൽ കത്തുമ്പോഴും,കലിമ അന്തരീക്ഷത്തിലേക്ക് എത്തുമ്പോഴും നിശ്ശബ്ദനായി എല്ലാംസസൂക്ഷ്മം വീക്ഷിച്ചു തന്ത്ര പരമായ പടയൊരുക്കത്തിലാണ് മോഡി. ഇന്ന് ദില്ലിയിൽ അദ്ദേഹം റാലിയെ അഭിസംബോധന ചെയ്യുമ്പോൾ നിലപാട് കടുപ്പിക്കുമോ മയപ്പെടുത്തുമോ എന്നതാണ് അറിയേണ്ടത്.
ബിജെപി പ്രവർത്തകരും നേതാക്കന്മാരും ഉൾപ്പെടെ നിരവധിപേർ ബി ജെപി യിൽ നിന്നും രാജി വെക്കുന്ന സാഹചര്യം പോലും ഉണ്ടായപ്പോഴും എല്ലാം അമിത്ഷായ്ക് വിട്ടുകൊടുത്ത് രംഗം വീക്ഷിക്കുകയായിരുന്നു നരേന്ദ്ര മോഡി
പതിനൊന്ന് മണിക്ക് രാംലീല മൈതാനിയില്‍ മോദി വിശാല്‍ റാലിയെ അഭിസംബോധന ചെയ്യും. ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ നിലപാട് മോദി വ്യക്തമാക്കും.
കേന്ദ്രമന്ത്രിമാരും, മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. അതേ സമയം റാലിയില്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ട്. ദില്ലി പൊലീസിനും, എസ്പിജിക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറി. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ റാലി നടക്കുന്ന രാംലീല മൈതാനിയില്‍ സുരക്ഷ കൂട്ടി.
അതേ സമയം പൗരത്വനിയമഭേദഗതിയിൽ തിരിച്ചടി മറികടക്കാൻ ബിജെപി നീക്കം ആരംഭിച്ചു. പ്രതിഷേധങ്ങൾക്കെതിരെ ശക്തമായ പ്രചാരണത്തിനാണ് ദില്ലിയിൽ വർക്കിംഗ് പ്രസിഡൻറ് ജെപി നദ്ദ വിളിച്ച യോഗത്തിലെ ധാരണ. നിയമം വിശദീകരിച്ച് അടുത്ത പത്തു ദിവസത്തിൽ ആയിരം റാലികൾ. 250 വാർത്താസമ്മേളനങ്ങൾ, പ്രാദേശിക മാധ്യമങ്ങളിൽ പരസ്യം, വീടുകയറിയുള്ള പ്രചാരണം.
മൂന്നു കോടി കുടുംബങ്ങളിലെത്താനാണ് തീരുമാനം. ന്യൂനപക്ഷ വിഭാഗങ്ങളോടും നിയമം വിശദീകരിക്കും. പൗരത്വബില്ലും എൻആർസിയും രണ്ടാണ്. കോൺഗ്രസ് കള്ളപ്രചാരണത്തിലൂടെ അക്രമം അഴിച്ചു വിടുന്നു എന്നാണ് ബിജെപി ആരോപണം. കോൺഗ്രസ് നേതാക്കളുടെ യോഗം അതേസമയം സമരം ശക്തമാക്കാൻ തീരുമാനിച്ചു. കോൺഗ്രസ് നേരിട്ട് സമരരംഗത്തേക്ക് വരും.
സോണിയഗാന്ധിയും രാഹുൽ ഗാന്ധിയും നാളെ രാജ്ഘട്ടിൽ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭം തിങ്കളാഴ്ച നടക്കും. എൻഡിയയിലെ സഖ്യകക്ഷികൾ എതിരാകുന്നതാണ് ബിജെപിക്ക് പ്രധാന തലവേദന. എൻആർസി നടപ്പാക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പ്രഖ്യാപിച്ചതിനു പിന്നാലെ രാംവിലാസ് പസ്വാൻറെ ലോക്ജനശക്തി പാർട്ടിയും ഇടയുന്നു. ജനങ്ങളുടെ സംശയം തീർക്കണം എന്നാണ് എൽജെപി ആവശ്യം.
സാഹചര്യങ്ങൾ ഈ അവസ്ഥയിൽ എത്തി നിൽകുമ്പോൾ ഇന്നത്തെ റാലി നിർണായകമാണ്. രാജ്യവ്യാപകമായി ഉയരുന്ന; പടർന്നു പിടിക്കുന്ന പ്രക്ഷോഭങ്ങളെ ഏതു രീതിയിൽ നിയന്ത്രിക്കാനാവും മോദിയുടെ പുതിയ തന്ത്രങ്ങൾ എന്നത് നിർണായകമാണ്. ഇത്രയും നാൾ ഗാലറിയിലിരുന്നു കളികാണുകയായിരുന്ന നരേന്ദ്ര മോഡി കളത്തിലിറങ്ങുമ്പോൾ ഇന്നത്തെ ദിവസം വളരെ നിർണയകമാവുകയാണ്.
https://www.facebook.com/Malayalivartha



























