പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍; പട്ടികള്‍ ഓടുന്ന പോലെയാണ് ഇവിടുത്തെ സര്‍ക്കാര്‍ എന്നാണ് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞത്; എം.എസ്.എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് കണ്ണന്‍ ഗോപിനാഥന്റെ പരാമര്‍ശം

‘പട്ടികള്‍ കാറിന് പിറകെ ഓടുന്നത് കണ്ടിട്ടില്ലേ. കാര്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്ന് പട്ടികള്‍ക്ക് അറിയില്ല. അതുപോലെയാണ് ഇവിടുത്തെ സര്‍ക്കാര്‍ എന്തെങ്കിലുമൊക്കെ ചെയ്യണം, എന്തെങ്കിലുമൊക്കെ പറയണം. അതുകഴിഞ്ഞിട്ടെന്തെന്ന് അവര്‍ക്ക് അറിയില്ല’. കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
രണ്ടാം ക്ലാസിലെ കുട്ടികള്‍ക്ക് തോന്നില്ലേ നമ്മളെ പൊട്ടന്‍മാരാക്കിയെന്ന് ആ രീതിയിലാണ് ജനങ്ങളെ പൊട്ടന്‍മാരാക്കിയെന്ന് അവര്‍ വിശ്വസിക്കുന്നത്’. അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു
ഭരിക്കുന്നവരെ ചോദ്യം ചെയ്യുമ്പോഴേ ജനാധിപത്യം ശക്തിപ്പെടൂവെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഏകാധിപത്യമായി മാറുന്നത് ആളുകള്‍ ചോദ്യം ചോദിക്കാന്‍ മടിക്കുന്നതുകൊണ്ടാണെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാറിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാവണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം . ജെ.എൻ.യു.വിലെ കുറച്ച് വിദ്യാർഥികൾ ചോദ്യം ചോദിച്ചപ്പോൾ അവരെ അധിക്ഷേപിച്ചു. ജനം അനങ്ങിയില്ല. ശബ്ദിച്ച ബുദ്ധിജീവികളെ അർബൻ നക്‌സൽ എന്ന് വിളിച്ചു. മുസ്‌ലിം ചോദിച്ചാൽ ജിഹാദിയാക്കും.
രാജ്യത്ത് ഒന്നിച്ച് ജീവിക്കേണ്ടതുണ്ട്. ഏകാധിപത്യത്തിലേക്ക് മാറുന്നത്, ജനം ചോദ്യം ചെയ്യാൻ മടിക്കുമ്പോഴാണ്. ഏകാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയം സംവാദമില്ലായ്മയാണ്. സർക്കാറിനെ വിമർശിക്കുമ്പോൾ സർക്കാറിനെ മാത്രം ഭയന്നാൽ പോരാ; പിന്തുണക്കാരെയും പേടിക്കണം. അവർ വായടപ്പിക്കാൻ ശ്രമിക്കുന്നു.
കശ്മീരിൽ 370 എടുത്ത് കളഞ്ഞപ്പോൾ ആരും മിണ്ടിയില്ല. നാലര മാസമായി അവിടെ ഇന്റർനെറ്റില്ല. മൗനമാണ്. പൊട്ടൻമാരാണ്, ബുദ്ധിയില്ല. വാഹനങ്ങൾക്ക് പിറകെ ഓടുന്ന പട്ടികളെപ്പോലെയാണ് കേന്ദ്ര സർക്കാർ. കയ്യൂക്കുള്ള പൊട്ടൻമാരാണ്. ഫാസിസമൊന്നുമല്ല. ഒരു കോടി ആൾക്കാരെ എന്തു ചെയ്യാൻ പോകുന്നുവെന്ന് അറിയില്ല. അമേരിക്കയിൽ പോകാൻ പാസ്‌പോർട്ട് മതി. ഇന്ത്യയിൽ ജീവിക്കാൻ പാസ്‌പോർട്ട് പോരെന്നാണ്.
എന്‍.ആര്‍.സിയും സി.എ.എയും ഇന്ത്യയില്‍ നടക്കാന്‍ പോവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഐഎഎസ് ജോലി രാജിവച്ച വ്യക്തിയാണ് കണ്ണൻ ഗോപിനാഥൻ.. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ അന്ന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























