ഒരു കൈയില്‍ ഖുറാനും മറു കൈയില്‍ കമ്പ്യൂട്ടറും ; മോദി സര്‍ക്കാരിനെ മറക്കരുത്; പൗരത്വ നിയമം മുസ്ലീങ്ങള്‍ക്കെതിരല്ല; കലാപത്തിന് പിന്നില്‍ കശ്മീര്‍, മസ്ജിദ് വിഷയങ്ങളില്‍ അസഹിഷ്ണുതയുള്ളവരെന്ന് മൗലാന ആസാദ് ദേശീയ ഉറുദു സര്‍വകലാശാല

പൗരത്വ നിയമ ഒരു വിഭാഗത്തിനെ മാറ്റിനിർത്തുന്നു എന്ന ശക്തമായ ആരോപണമാണ് രാജ്യം എമ്പാടും കലാപ സമാനമാകാൻ കാരണം. മുസ്‌ലിം മത വിഭാഗത്തെ ആകെ മാറ്റി നിർത്തുന്നു എന്നത് മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമം ആണ് എന്നതായിരുന്നു പ്രധാന ആരോപണം
എന്നാൽ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്കെതിരല്ല എന്നും കലാപത്തിന് പിന്നില്‍ കശ്മീര്‍, മസ്ജിദ് വിഷയങ്ങളില്‍ അസഹിഷ്ണുതയുള്ളവരുമാണെന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് മൗലാന ആസാദ് ദേശീയ ഉറുദു സര്‍വകലാശാല
പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും ഇന്ത്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നത് സ്ഥാപിത താല്‍പര്യങ്ങളുള്ള ചിലരാണെന്നും മൗലാന ആസാദ് ദേശീയ ഉറുദു സര്‍വകലാശാല വിസി ഫിറോസ് ബക്ത് അഹമ്മദ് പറയുന്നു. . ഇത്തരക്കാര്‍ മുസ്ലീം സമുദായത്തിലെ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണെന്നും സര്‍വകലാശാലയാല പുറത്തിറക്കിയ സര്‍ക്കുലറില്‍ ഫിറോസ് ബക്ത് അഹമ്മദ് പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിലും മന്ദിര്‍ മസ്ജിദ് വിഷയവും സമാധാനത്തോടെ അവസാനിച്ചത് ദഹിക്കാത്തവരാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. ഇവരുടെ അടിത്തറ ഇളകുമെന്ന് മനസിലായപ്പോള്‍ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയില്‍ അഭ്യന്തര യുദ്ധം സൃഷ്ടിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള കുഴപ്പവും ഈ നിയമങ്ങള്‍ കൊണ്ടുണ്ടാകില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് തെളിവുകളില്ല.
രാഷ്ട്രീയക്കാരുടെ യന്ത്രങ്ങളായി മാറി ഇന്ത്യയെ വിഭജിക്കാന്‍ കൂട്ടു നില്‍ക്കരുതെന്നും സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലറില്‍ മുസ്ലീങ്ങളോടായി വ്യക്തമാക്കുന്നു. പ്രതിഷേധവുമായി റോഡുകളില്‍ ഇറങ്ങുന്നത് അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകള്‍ക്ക് ശക്തി പകരാനും സര്‍ക്കുലറില്‍ പറയുന്നു. 'ഒരു കൈയില്‍ ഖുറാനും മറു കൈയില്‍ കമ്പ്യൂട്ടറും' എന്ന് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ മറന്ന് തെറ്റിദ്ധരിപ്പിക്കുന്നവരുടെ കളിപാവയാകാതിരിക്കുക. ഇന്ത്യക്ക് മുസ്ലീമുകള്‍ അഭിവാജ്യ ഘടകമാണെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു.
എന്തുതന്നെയായാലും പൗരത്വ ബില്ലിന്റെ പേരിൽ തെരുവിൽ കലാപക്കൊടിയുയർത്തുന്നവരുടെ വായടപ്പിക്കുന്നതാണ് മൗലാന ആസാദ് ദേശീയ ഉറുദു സര്‍വകലാശാലയുടെ സർക്കുലർ. മത്സുലീങ്ങൾക്കു നേരെ വിഭജനമില്ല എന്ന മുസ്‌ലിം സർവകലാശാലയുടെ സർക്കുലർ ചെറിയതോതിലൊന്നുമല്ല ബിജെപി സർക്കാരിന് ആശ്വാസമാവുക.
https://www.facebook.com/Malayalivartha



























