നേരെ ചൊവ്വേ വായിച്ചു പഠിക്ക് - പൗരത്വ ബില്ലിനെ അനുകൂലിച്ച്1100 ബുദ്ധിജീവികൾ; പൗരത്വ നിയമ ഭേദഗതിയെയും സര്‍ക്കാരിനെയും പിന്തുണച്ച് വിദ്യാഭ്യാസ വിദഗ്ധരും ഗവേഷകരും; ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ ഭേദഗതി പാസാക്കിയ പാര്‍ലമെന്റിനെ അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായികൊണ്ടിരിക്കുമ്പോൾ മോഡി സർക്കാരിന് ആശ്വാസമായി വിദ്യാഭ്യാസ വിദഗ്ധരും ഗവേഷകരും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ രംഗത്ത്. നളന്ദ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുനൈന സിങ്, ജെ.എന്‍.യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും രാജ്യസഭാംഗവുമായ സ്വപന്‍ ദാസ്ഗുപ്ത, വ്യവസായി ശിശിര്‍ ബജോറിയ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിലൂടെ പൗരത്വ നിയമ ഭേദഗതിയെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തെത്തിയത്.
പൗരത്വ നിയമ ഭേദഗതി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ന്യൂനപക്ഷങ്ങളായ അഭയാര്‍ഥികളുടെ ദീര്‍ഘകാലത്തെ ആഗ്രഹം നിറവേറ്റുന്നതാണ്. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ ഭേദഗതി പാസാക്കിയ പാര്‍ലമെന്റിനെ അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
‘1950ലെ ലിയാഖത്ത്- നെഹ്‌റു ഉടമ്പടി പരാജയപ്പെട്ടതു മുതൽ, വിവിധ നേതാക്കളും, കോൺഗ്രസ്, സിപിഎം തുടങ്ങിയ രാഷ്ടീയ പാർട്ടികളും പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ദലിത് വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്. വിസ്മരിക്കപ്പെട്ട ന്യൂനക്ഷങ്ങളെ പരിഗണിച്ചതിനും ഇന്ത്യയുടെ സാംസ്കാരിക ധാർമികതയെ ഉയർത്തിപ്പിടിച്ചതിനും പാർലമെന്റിനെയും കേന്ദ്ര സർക്കാരിനെയും അഭിനന്ദിക്കുന്നു.’ – പ്രസ്താവനയിൽ പറയുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഗണിക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ അരങ്ങേറുന്ന ആക്രമണത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം കരുതിക്കൂട്ടിയുള്ള ചിലരുടെ പ്രവർത്തിയാണ്'. അതുകൊണ്ടു തന്നെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്നും വർഗീയതയുടെയും അരാജകത്വത്തിന്റെയും പ്രചാരണ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സംഘം പ്രസ്താവനയിൽ അവകാശപ്പെടുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. വര്‍ഗീയതയും അരാജകത്വവും പ്രചരിപ്പിക്കുന്നവരുടെ കെണിയില്‍ വീഴരുതെന്നും ഭയപ്പെടുത്ത അന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തെ കലാപത്തിലേക്ക് നയിക്കുന്നതില്‍ അതിയായ വേദനയുണ്ടെന്നും ഇവര്‍ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലെ വിദ്യാഭ്യാസ വിദഗ്ധര്‍, ഗവേഷകര്‍ എന്നിവരടക്കം 1100 പേരാണ് ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ഭേദഗതിയെ അനുകൂലിച്ച് വിദ്യാഭ്യാസരംഗത്തെ പ്രമുഖരടക്കം രംഗത്തെത്തിയിരിക്കുന്നത്.ബിജെപിയെ ഒറ്റപ്പെടുത്തി പ്രതിപക്ഷ കക്ഷികളെല്ലാം വൻ പ്രതിഷേധ സ്വരമുയർത്തുകയാണ്.പൊതുജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ പൗരത്വബിൽ അന്താരാഷ്ട്ര വിഷയമായി മാറുകയായിരുന്നു. മതപരമായ വിവേചനമാണ് പൗരത്വ ബില്ലിനെതിരെ ഉയർന്ന പ്രധാന ആരോപണം. എന്നാൽ ഈ ആരോപണങ്ങളെ എല്ലാം തള്ളിക്കളഞ്ഞു കേന്രത്തിനുരക്ഷകരായിരിക്കുകയാണ് ഈ ബുദ്ധിജീവികൾ
https://www.facebook.com/Malayalivartha



























