ഇനി ബാങ്കിനോട് ഉപഭോക്താവ് മതം പറയണം; നിഷേധിച്ച് കേന്ദ്രസർക്കാർ ; ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ഫോമിൽ മതം ചേർക്കണമെന്നത് കല്ല് വച്ച നുണയെന്ന് കേന്ദ്രം; അടുത്ത ഉഡായിപ്പുമായി രംഗത്ത്;

പൗരത്വ ഭേദഗതി ബില് പോലെ തന്നെ വലിയ പ്രതിഷേധങ്ങൾക്കു ഇടയാക്കി കൊണ്ടിരിക്കുന്ന മറ്റൊരു പ്രചാരണമാണ് ഇനി മുതൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ മതം ചേർക്കണമെന്നത്.എന്നാൽ ഈ പ്രചാരണത്തിൽ യാതൊരു വസ്തുതയുമില്ല എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രം; ബാങ്കിൽ അക്കൗണ്ട് തുടങ്ങുമ്പോൾ കെ.വൈ.സി.യിൽ ഇന്ത്യൻ പൗരന്മാർ മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബാങ്കിൽ അക്കൗണ്ട് തുടങ്ങുമ്പോൾ കെ.വൈ.സി.യിൽ ഇന്ത്യൻ പൗരന്മാർ മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കളും ഇതു ചെയ്യേണ്ടെന്ന് അദ്ദേഹം ‘ട്വീറ്റ്’ ചെയ്തു. ഇത്തരം അപവാദപ്രചാരണങ്ങളിൽ വീണുപോകരുതെന്നും വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി (know your customer) ഫോമില്‍ മതം എഴുതാനുള്ള കോളം ആര്‍.ബി.ഐ കൂട്ടിച്ചേര്‍ത്തു എന്നതായിരുന്നു പ്രചാരണം. . ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ (ഫെമ) പുതുതായി വരുത്തിയ ഭേദഗതി പ്രകാരമാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തിരിക്കുന്നത് എന്നാണ് പറഞ്ഞിരുന്നത്.
ഫെമ ആക്ടിലെ പുതിയ മാറ്റങ്ങളനുസരിച്ച് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥലം വാങ്ങാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും ഫെമ അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഇതേ നിയമം മുസ്‌ലിങ്ങള്‍ക്കും നിരീശ്വരവാദികള്‍ക്കും ഈ ഉപാധി അനുശാസിക്കുന്നില്ല.
പാകിസ്താനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും എത്തിയ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും ജൈന വിശ്വാലികള്‍ക്കും പാര്‍സികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരത്വ നിയമപ്രകാരം ഇപ്പോള്‍ പൗരത്വം നല്‍കുന്നതുപോലെത്തന്നെയാണ് ബാങ്ക് അക്കൗണ്ടുകളുടെ കാര്യവും. ഈ മാറ്റങ്ങള്‍ക്ക് മുമ്പ്, ഒരു വിദേശ പൗരന്, തന്റെ മതവും രാജ്യവും പരിഗണിക്കാതെ, എഫ്.എ റസിഡന്റ് അക്കൗണ്ടുകള്‍ കൂടുതല്‍ കാലാവധിക്കും എന്‍.ആര്‍.ഒ അക്കൗണ്ടുകള്‍ ആറുമാസത്തേക്കും തുറക്കാന്‍ അനുവദിച്ചിരുന്നു.ഈ ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉപഭോക്താക്കളുടെ മതം വെളിപ്പെടുത്തണമെന്ന് ആര്‍.ബി.ഐ നിര്‍ദ്ദേശിക്കുന്നത്.എന്നിങ്ങനെയൊക്കെയായിരുന്നു പ്രചാരണങ്ങൾ.എന്നാൽ ഈ പ്രചാരങ്ങളെയൊക്കെ കേന്ദ്രംനിരുപാധികം തള്ളിക്കളയുകയാണ് കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ ട്വീറ്റിലൂടെ.
https://www.facebook.com/Malayalivartha



























