നിങ്ങളുടെ പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചെന്ന് ഉറപ്പ് വരുത്തിയോ? സ്റ്റാറ്റസ് പരിശോധിക്കേണ്ടത് ഇങ്ങനെ ..ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നത് ആദായനികുതി വകുപ്പ് നിർബന്ധമാക്കിയതിനാൽ ആധാർ കാർഡുകളുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും ജനുവരി മുതൽ പ്രവർത്തനരഹിതമോ അസാധുവോ ആകും. ഡിസംബർ 31 വരെയാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ആധാർ കാർഡുകൾ മാറി കഴിഞ്ഞു. പാൻ കാർഡിന് അപേക്ഷിക്കുന്നതിനോ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനോ സർക്കാരിൽ നിന്ന് സബ്സിഡി ലഭിക്കുന്നതിനോ ഒക്കെ നിലവിൽ നിങ്ങളുടെ ആധാർ നമ്പർ നൽകേണ്ടത് നിർബന്ധമാണ്
ഇപ്പോൾ ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നത് ആദായനികുതി വകുപ്പ് നിർബന്ധമാക്കിയതിനാൽ ആധാർ കാർഡുകളുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും ജനുവരി മുതൽ പ്രവർത്തനരഹിതമോ അസാധുവോ ആകും. ഡിസംബർ 31 വരെയാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി.
ആധാറും പാനും ബന്ധിപ്പിക്കാതെ നിങ്ങൾക്ക് ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ കഴിയില്ല എന്നത് മാത്രമല്ല, നിങ്ങളുടെ പാൻ കാർഡ് മറ്റെവിടെയും ഉപയോഗിക്കാനും കഴിയില്ല. നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകി ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ വഴി എത്രയും വേഗം ഓൺലൈനായി ഇവ ബന്ധിപ്പിക്കുന്നതാണ് നല്ലത്.
നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? അല്ലെങ്കിൽ പ്രക്രിയ പൂർത്തിയായി എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, നിങ്ങൾക്ക് ഓൺലൈനിൽ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും.അത് എങ്ങനെയെന്ന് നോക്കാം
ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ ഇടത് വശത്തുള്ള "Quick Links" വിഭാഗത്തിന് കീഴിലുള്ള "Link Aadhaar" ൽ ക്ലിക്കുചെയ്യുക. തുറന്നു വരുന്ന പുതിയ പേജിന് മുകളിൽ, ചുവപ്പ്, നീല നിറങ്ങളിൽ മിന്നിത്തിളങ്ങുന്ന "Click here" എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
അടുത്ത പേജിൽ, നിങ്ങളോട് ആധാർ നമ്പറും പാൻ നമ്പറും നൽകാൻ ആവശ്യപ്പെടും. ആധാർ നമ്പറും പാനും നൽകുക, പോർട്ടൽ ലിങ്കിംഗ് നില കാണിക്കും. പാൻ-ആധാർ ലിങ്കിംഗ് പ്രക്രിയ പൂർത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങൾക്ക് ഈ സൗകര്യം ഉപയോഗിക്കാം.
ഇതുവരെ ആധാർ കാർഡിന് അപേക്ഷിക്കാൻ സാധാരണ പാൻ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി തുടങ്ങിയ സാധുവായ തിരിച്ചറിയൽ രേഖകളും പാസ്‌പോർട്ട്, ബാങ്ക് സ്റ്റേറ്റ്മെന്റ്, പാസ്‌ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സാധുവായ വിലാസ തെളിവുകളും ആവശ്യമായിരുന്നു. എന്നാൽ ഈ രേഖകളൊന്നുമില്ലാതെയും ഇപ്പോൾ ആധാറിന് അപേക്ഷിക്കാം
കുടുംബത്തിലെ ഒരാൾക്ക് സാധുവായ ഐഡന്റിറ്റിയും സാധുവായ വിലാസ തെളിവും ഇല്ലെങ്കിൽ, റേഷൻ കാർഡ് പോലുള്ള രേഖകളിൽ വ്യക്തിയുടെ പേര് നിലവിലുണ്ടെങ്കിൽ അവർക്ക് ആധാർ കാർഡിനായി അപേക്ഷിക്കാം.
അത്തരം സാഹചര്യങ്ങളിൽ കുടുംബനാഥന്റെ സാധുവായ രേഖകൾ ഉപയോഗിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കുടുംബനാഥന്റെ തിരിച്ചറിയൽ രേഖയുടെ യഥാർത്ഥ തെളിവും വിലാസത്തിന്റെ തെളിവും അപേക്ഷിക്കുന്ന വ്യക്തിക്ക് കുടുംബനാഥനുമായുളള ബന്ധത്തിന്റെ തെളിവും സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയ്‌ക്കൊപ്പം കുടുംബനാഥൻ പോകുകയും വേണം.
അല്ലെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകൾ ആയി പിഡിഎസ് കാർഡ് ,തൊഴിലുറപ്പ് കാർഡ്, സിജിഎച്ച്എസ് / സംസ്ഥാന സർക്കാർ / ഇസിഎച്ച്എസ് / ഇസ്ഐസി മെഡിക്കൽ കാർഡ്, പെൻഷൻ കാർഡ്, ആർമി കാന്റീൻ കാർഡ്,പാസ്‌പോർട്ട്, ജനന രജിസ്ട്രാർ, മുനിസിപ്പൽ കോർപ്പറേഷൻ, താലൂക്ക്, തഹസിൽ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റ്,
മറ്റേതെങ്കിലും കേന്ദ്ര / സംസ്ഥാന സർക്കാർ കുടുംബ അവകാശ രേഖ , സർക്കാർ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ,തപാൽ വകുപ്പ് നൽകിയ പേരും ഫോട്ടോയുമുള്ള വിലാസ കാർഡ്, ,ഒരു കുട്ടിയുടെ ജനനത്തിനായി സർക്കാർ ആശുപത്രികൾ നൽകുന്ന ഡിസ്ചാർജ് കാർഡ് / സ്ലിപ്പ് എംപി, എംഎൽഎ, എംഎൽസി അല്ലെങ്കിൽ മുനിസിപ്പൽ കൗൺസിലർ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ ലെറ്റർ ഹെഡിൽ ഫോട്ടോ നൽകിയ ഐഡന്റിറ്റി സർട്ടിഫിക്കറ്റ് , ഗ്രാമപഞ്ചായത്ത് തലവൻ നൽകിയ കുടുംബനാഥന്റെ ഫോട്ടോയും ബന്ധവും രേഖപ്പെടുത്തിയിരിക്കുന്ന ഐഡന്റിറ്റി സർട്ടിഫിക്കറ്റ്,എന്നിവയിലേതെങ്കിലും ഒന്നുണ്ടെങ്കിൽ ആധാറിന് അപേക്ഷിക്കാം
https://www.facebook.com/Malayalivartha



























