പൗരത്വ ഭേദഗതി ബില്ലിനെതിരായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരം...10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് യെദ്യൂരപ്പ

പൗരത്വ ഭേദഗതി ബില്ലിനെതിരായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടു0ബങ്ങള്‍ക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരം. ജലീല്‍, നൗഷീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 10 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ബി.എസ് യദ്യൂരപ്പയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഡിസ0ബര്‍ പത്തൊന്‍പത് 4.30ഓടെയുണ്ടായ പോലീസ് വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവരോടൊപ്പം പരിക്കേറ്റമുന്‍ മേയര്‍ അഷ്‌റഫിന്റെയും നസീമിന്റെയും നില അതീവ ഗുരുതരമാണ്.
ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇന്ന് വൈകുന്നേരം വെടിവെപ്പുണ്ടായത്. സമരക്കാര്‍ അക്രമാസക്തരായതോടെ പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചു വിടാനാണ് ഇത് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. ന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.പ്രതിഷേധം നിയന്ത്രിക്കാന്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ നിരോധനാജ്ഞയെ പ്രഖ്യാപിച്ചിരുന്നു.
ഇതിനെ മറികടന്ന് പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെയാണ് വെടിവച്ചതെന്നാണ് വിവരം. പ്രതിഷേധത്തിനിടെ 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha



























