Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

രാജ്യത്ത് ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ; അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിച്ചു തുടങ്ങിയിരുന്നു; മോദിയുടെ വാ​ദം പൊ​ളി​യു​ന്നു

23 DECEMBER 2019 04:32 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശ വാദങ്ങൾ പൊളിയുന്നു. രാ​ജ്യ​ത്ത് പൗ​ര​ത്വം ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കാ​യി ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ (ഡി​റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍) ഒ​രു​ങ്ങു​ന്നി​ല്ലെ​ന്ന പ്ര​ധാ​ന മ​ന്ത്രി​യു​ടെ അ​വ​കാ​ശ വാ​ദങ്ങൾ വെറും പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ട് രാജ്യത്ത് ഉയരുന്നത് അനേകം തടങ്കൽ പാളയങ്ങൾ.

അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളും നിരന്തരം വരികയും ചെയ്തു. അതിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിടുകയും ചെയ്തു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ 3000 പേരെ തടവിലിടാന്‍ പറ്റുന്ന വലിയ തടവ് കേന്ദ്രത്തിലെത്തി അവിടെ നിന്നുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ചില സംസ്ഥാനങ്ങള്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിച്ചത്‌ ഭരണഘടനാവിരുദ്ധമാണ്‌ എന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നിയമംതന്നെ ഭരണഘടനാവിരുദ്ധമാണ്‌. അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും അ​ന​ധി​കൃ​ത​മാ​യി എ​ത്ത​പ്പെ​ട്ട വി​ദേ​ശി​ക​ൾ​ക്കു​മാ​യി ഒ​രു ത​ട​ങ്ക​ൽ പാ​ള​യ​മെ​ങ്കി​ലും സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും കേ​ന്ദ്രസ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യും ദീ​ർ​ഘ​കാ​ല താ​മ​സ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും ഒ​രു ത​ട​ങ്ക​ൽ കേ​ന്ദ്ര​മെ​ങ്കി​ലും ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. 2019 മാ​തൃ​ക ഡി​റ്റ​ൻ​ഷ​ൻ മാ​നു​വ​ൽ എ​ന്ന പേ​രി​ൽ പ​തി​നൊ​ന്നു പേ​ജു​ക​ളു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​ത്. എ​മി​ഗ്രേ​ഷ​ൻ ചെ​ക്ക് പോ​സ്റ്റു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലോ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലോ ഒ​രു കു​ടും​ബ​ത്തി​നുത​ന്നെ ഒ​രു​മി​ച്ചു ക​ഴി​യാ​വു​ന്ന വി​ധ​ത്തി​ൽ ഒ​രു ത​ട​ങ്ക​ൽ കേ​ന്ദ്ര​മെ​ങ്കി​ലും ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന​യി​ലെ 258(1) വ​കു​പ്പ​നു​സ​രി​ച്ച് രാ​ജ്യ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി ത​ങ്ങു​ന്ന വി​ദേ​ശി​ക​ളെ ക​യ​റ്റിവി​ടാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ്. ആ​സാ​മി​ൽ പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31 വ​രെ സു​പ്രീം​കോ​ട​തി ദീ​ർ​ഘി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ത​ട​ങ്ക​ൽകേ​ന്ദ്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​ശ്ചി​മബം​ഗാ​ളി​ൽ ഉ​ൾ​പ്പെടെ ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
പൗ​ര​ത്വ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ക്യാ​ബി​ന​റ്റി​ന്‍റെ മു​ന്നി​ല്‍ വ​ന്നി​ട്ടു​മി​ല്ല​ല്ല. എ​ന്നി​ട്ടും അ​തി​നു ചെ​ല​വാ​കു​ന്ന തു​ക സം​ബ​ന്ധി​ച്ചും, ക​രു​ത​ല്‍ ത​ട​വ് സം​ബ​ന്ധി​ച്ചും അ​ര്‍​ബ​ന്‍ ന​ക്‌​സ​ലു​ക​ളും കോ​ണ്‍​ഗ്ര​സും തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് മോ​ദി ഇ​ന്ന​ലെ കു​റ്റ​പ്പെ​ടു​ത്തി​യ​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ ന്യാ​യി​ക​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി പ​ക്ഷെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് മു​റു​കെ പി​ടി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ല. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ 2014 മു​ത​ല്‍ എ​ന്‍​ആ​ര്‍​സി സം​ബ​ന്ധി​ച്ച് ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ക്യാ​ബി​ന​റ്റി​ന്‍റെ മു​ന്നി​ല്‍ വ​ന്നി​ട്ടി​ല്ല. ആ​സാ​മി​ല്‍ ന​ട​പ്പി​ലാ​ക്കി​യ​ത് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ആ​യി​രു​ന്നെ​ന്നു​മാ​ണ് മോ​ദി ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്‌​ട്രേ​ഷ​ന്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ശൈ​ത്യ കാ​ല സ​മ്മേ​ള​ന​ത്തി​നി​ടെ ന​വം​ബ​ര്‍ 20നു ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​രാ​ജ്യ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​സ​ഭാം​ഗം സ്വ​പ​ന്‍ ദാ​സ് ഗു​പ്ത​യു​ടെ ചോ​ദ്യ​ത്തി​ന് ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് അ​മി​ത്ഷാ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​പ്പോ​ള്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് പി​ന്നാ​ലെ ആ​സാ​മി​ല്‍ ന​ട​പ്പി​ലാ​ക്കി​യ​ത് പോ​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്‌​ട്രേ​ഷ​നെ ചൊ​ല്ലി​യും ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. കോ​ണ്‍​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ളെ​ക്കു​റി​ച്ച് നു​ണ​ക​ള്‍ പ​ര​ത്തു​ക​യാ​ണ് എന്നാണ് മോദിയുടെ വാദം. അ​ര്‍​ബ​ന്‍ ന​ക്‌​സ​ലു​ക​ളും ഇ​തി​ന് പി​ന്നി​ലു​ണ്ട്. മു​സ്ലിം​ക​ള്‍ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്ക​പ്പെ​ടു​മെ​ന്ന് അ​വ​ര്‍ നു​ണ​ക​ള്‍ പ​ര​ത്തു​ക​യാ​ണ്. നു​ണ​ക​ള്‍ പ​ര​ത്തു​ന്ന​വ​ര്‍ അ​വ​ര​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ എ​ങ്കി​ലും വി​ല​മ​തി​ക്ക​ണം. ഒ​രു ത​വ​ണ എ​ങ്കി​ലും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം വാ​യി​ച്ചു നോ​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഈ ​രാ​ജ്യ​ത്തി​ന്‍റെ മ​ണ്ണി​ലു​ള്ള മു​സ്ലിം​ക​ള്‍​ക്ക് എ​തി​രാ​യി പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലോ പൗ​ര​ത്വ ര​ജി​സ്‌​ട്രേ​ഷ​നി​ലോ ഒ​ന്നും ത​ന്നെ​യി​ല്ല. ആ​രും ത​ന്നെ ഈ ​രാ​ജ്യ​ത്തെ മു​സ്ലിം​ക​ളെ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, ഈ ​രാ​ജ്യ​ത്ത് അ​ത്ത​ര​ത്തി​ല്‍ ഒ​രു ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ളു​മു​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ് മോ​ദി പ​റ​ഞ്ഞ​ത്. പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് പി​ന്നി​ലു​ള്ള​വ​രു​ടെ താ​ല്‍​പ്പ​ര്യം രാ​ജ്യം തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​പ​ക്ഷം ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ഇ​ന്ത്യ​യെ നാ​ണം കെ​ടു​ത്തു​ക​യാ​ണെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (8 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (45 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (55 minutes ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (9 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (9 hours ago)

Malayali Vartha Recommends