Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പൗരത്വനിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെ ഉറഞ്ഞ് തുങ്ങിയിറങ്ങിയ ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്ക് തിരിച്ചടി

23 DECEMBER 2019 08:21 PM IST
മലയാളി വാര്‍ത്ത

പൗരത്വനിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെ ഉറഞ്ഞ് തുങ്ങിയിറങ്ങിയ ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്ക് തിരിച്ചടി. പൗരത്വ നിയമഭേദഗതിയും പൗരത്വരജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം രണ്ടിനുമെതിരെ കോടികള്‍ മുടക്കി പത്ര-ദൃശ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതാണ് മമതയ്ക്ക് തിരിച്ചടിയായത്. എല്ലാ പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരസ്യങ്ങളാണ് കോടതിയുടെ മുന്നിലെത്തിയത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്‍ സര്‍ക്കാരിനെതിരെ നിലപാട് എടുക്കുകയായിരുന്നു.

സര്‍ക്കാരിന് വേണ്ടി ഹാജരായ കിഷോര്‍ ദത്ത പരസ്യങ്ങളും പിന്‍വലിച്ചെന്ന് ഹൈക്കോടതിയെ അറിയിച്ചെങ്കിലും അത് ശരിയല്ലെന്ന് എതിര്‍കക്ഷികള്‍ തെളിവുകള്‍ സഹിതം സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ പൊലിസിന്റെ വെബ്‌സൈറ്റില്‍ പരസ്യം ഇപ്പോഴുമുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. അതോടെയാണ് പരസ്യങ്ങള്‍ നീക്കാന്‍ ഉത്തരവിട്ടത്. ജനുവരി ഒന്‍പതിന് കേസ് വീണ്ടും പരിഗണിക്കും. സി.എ.എയും സി.ആര്‍.ഐയും ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കുന്ന വീഡിയോ അടക്കമുള്ള പരസ്യമാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. നിയമത്തിനെതിരെ മുഖ്യമന്ത്രി പതിനായിരങ്ങളെ അണിനിരത്തിയുള്ള റാലികളാണ് സംഘടിപ്പിച്ചിരുന്നത്. അതിന് ശേഷം ഒരുസംഘമാളുകള്‍ രണ്ട് റെയില്‍വേ സറ്റേഷനുകള്‍ക്ക് തീവച്ചിരുന്നു. അഞ്ച് തീവണ്ടികളും പതിനഞ്ചോളം ബസ്സുകളും അഗ്‌നിക്കിരയാക്കിയിരുന്നു. അക്രമം കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ മമത സമാധാനത്തിന് പിന്നീട് ആഹ്വാനം ചെയ്യുകയായിരുന്നു.

ബി.ജെ.പിയുമായി അകന്ന കഴിയുന്ന മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്ന് ധാരാളം മുസ്്‌ലിംകള്‍ ബംഗാളില്‍ കുടിയേറിയിട്ടുണ്ട്. 1970 മുതല്‍ ആരംഭിച്ച കുടിയേറ്റമാണ്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ ഇവരില്‍ പലരും പട്ടികയ്ക്ക് പുറത്താകുമെന്ന ആശങ്കയുണ്ട്. മമതാ ബാനര്‍ജിയുടെയും ത്രിണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രധാന വോട്ട് ബാങ്കാണ് മുസ്്‌ലിംകള്‍. അതിനാല്‍ അവരെ ഏത് വിധേനെയും സംരക്ഷിക്കുകയാണ് മമതയുടെ ശ്രമം. സി.പി.എമ്മിന് സംസ്ഥാനത്ത് പഴയപോലെ ശക്തിയില്ല. അതിനാല്‍ മമതയുടെ പോരാട്ടത്തിന് ഇരട്ടിവീര്യമാണുള്ളത്. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തി വീണ്ടും അധികാരത്തില്‍ തുടരാനുള്ള നീക്കമാണ് മമത നടത്തുന്നത്.

പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നപ്പോഴേ ബംഗാളിലെ അഭയാര്‍ഥികള്‍ക്ക് ഭൂമി പതിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെയും സ്വകാര്യഉടമസ്ഥതയിലുമുളള ഭൂമിയിലെ കോളനികള്‍ നിയമവിധേയമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. കേന്ദ്രത്തോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ നല്‍കിയത്. സംസ്ഥാനത്തെ 94 കോളനികള്‍ നിയമവിധേയമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഭൂമിയിലെ കോളനികളില്‍ കഴിയുന്നവര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെയും മമത രംഗത്തെത്തിയിരുന്നു. അങ്ങനെ കേന്ദ്രസര്‍ക്കാരിന് നിരന്തരം തലവേദനയായ മമതയ്ക്ക് ഏറ്റ വലിയ തിരിച്ചടിയാണ് തിങ്കളാഴ്ചത്തെ കല്‍ക്കത്ത ഹൈക്കോടതി വിധി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends