പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി.... പ്രധാനമന്ത്രി അഭയാര്‍ഥികള്‍ക്കു ദൈവത്തെപോലെയാണെന്നു ബിജെപി ദേശീയ ഉപാധ്യക്ഷനും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്
പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭയാര്‍ഥികള്‍ക്കു ദൈവത്തെപോലെയാണെന്നു ബിജെപി ദേശീയ ഉപാധ്യക്ഷനും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്. പൗരത്വ നിയമ ഭേദഗതിയില്‍ മോദി സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണു ചൗഹാന്റെ പുകഴ്ത്തല്‍. മോദി അഭയാര്‍ഥികള്‍ക്കു ദൈവത്തെപോലെയാണ്.
അസ്ഥിരമായ, സുരക്ഷിതമല്ലാത്ത പരിതസ്ഥിതിയില്‍ ജീവിച്ചിരുന്ന അവരുടെ ജീവിതങ്ങള്‍ മോദി സുരക്ഷിതമാക്കി. പാക്കിസ്ഥാനിലേക്കു മടങ്ങേണ്ടിവന്നാല്‍ മരിക്കുമെന്നാണ് അവര്‍ പറയുന്നത്. അവര്‍ക്ക് ഒരു പുതിയ ജീവിതം ലഭിച്ചിരിക്കുകയാണെന്നും ചൗഹാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha