ജമ്മു കശ്മീരില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു... മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു
ജമ്മു കശ്മീരില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. ഐദ്രിസ്, മുദാസിര്‍, ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ജമ്മു കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നിടങ്ങളില്‍ നിന്നുമാണ് മൂന്ന് ഭീകരരെയും പോലീസ് പിടികൂടിയത്.ഇവരുടെ പക്കല്‍ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ജമ്മു കശ്മീരിനെ ഭീകരവാദികളില്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരും, സൈന്യവും, പോലീസും. കഴിഞ്ഞ ദിവസവും ജമ്മു കശ്മീരില്‍ നിന്നും ഭീകരരെ പോലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha