പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ജാമിയാ സര്‍വകലശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പതിനാലാം ദിനത്തിലേക്ക്... വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇന്ന് മണ്ഡി ഹൗസില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് മാര്‍ച്ച്
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ജാമിയാ സര്‍വകലശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇന്ന് മണ്ഡി ഹൗസില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തും. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അനുമതി നിഷേധിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്.
നാലായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം. മാര്‍ച്ച് കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ ദില്ലിയില്‍ വിന്യസിക്കാനാണ് തീരുമാനം.
R
https://www.facebook.com/Malayalivartha