Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

പഞ്ചാരവാക്കിൽ കൊഞ്ചിക്കുഴഞ്ഞ് സൈനികരെ കെണിയിലാക്കാൻ പാക് പെൺകൊടികൾ; ഇന്ത്യൻ സൈനികരെ കെണിയിൽ വീഴ്ത്താൻ പുതിയ പദ്ധതിയുമായി പാകിസ്ഥാൻ

30 DECEMBER 2019 05:47 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സൈനികരെ കെണിയിൽ വീഴ്ത്താൻ പുതിയ പദ്ധതിയുമായി പാകിസ്ഥാൻ. ഇന്ത്യൻ സെനികരെ ഹണിട്രാപ്പിൽ കുരുക്കാൻ പാകിസ്ഥാൻ ചാരസംഘടനയായ ഐ‌.എസ്‌.ഐ ഒരുങ്ങുന്നതായി ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി. ഹണിട്രാപ്പുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ) ആവശ്യപ്പെട്ടു.

പാകിസ്ഥാന്റെ ഹണിട്രാപ്പുമായി ബന്ധപ്പെട്ട കേസുകൾ ആഭ്യന്തര മന്ത്രാലയം എൻ.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെൽ അടുത്തിടെ നിരവധി കേസുകൾ കണ്ടെത്തിയിരുന്നു. ആന്ധ്രാപ്രദേശ് പൊലീസ് ചാരക്കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ചാരവൃത്തി കണ്ടെത്താനായി ഇന്റലിജൻസ് വിഭാഗം സെൻട്രൽ ഇന്റലിജൻസ് ഏജൻസികളും നേവൽ ഇന്റലിജൻസും ചേർന്ന് 'ഓപ്പറേഷൻ ഡോൾഫിൻസ് നോസ്' ആരംഭിച്ചിട്ടുണ്ട്. പൊലീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

പാകിസ്ഥാന് വിവരങ്ങൾ ചോർത്തിനൽകിയ സംഘത്തിൽപ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ എൻഐഎ അറസ്റ്റ് ചെയ്തിരിക്കുകയാണ്. നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തത്.

ഇവർക്കൊപ്പം ഒരു ഇടനിലക്കാരൻ കൂടി അറസ്റ്റിലായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വിജയവാഡയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. ഇവരെ ജനുവരി മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേന്ദ്ര-സംസ്ഥാന ഇന്‍റലിജൻസ് ഏജൻസികൾ നേവൽ ഇന്‍റലിജൻസുമായി ചേർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ചാരവൃത്തി നീക്കം തടഞ്ഞത്. ഇതിന് പിന്നിൽ പ്രവർത്തിച്ച നാവികസേന ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ തിരിച്ചറിയുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, കൂടുതൽ പേരെ ചോദ്യം ചെയ്തുവരികയാണെന്നും ആന്ധ്രാ പൊലീസ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം എൻഐഎ ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നാണ് എൻഐഎ പറയുന്നത്. നിർണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തിനൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഈ കാരണങ്ങൾ കൊണ്ടുതന്നെ നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്‌സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധിച്ചു.

ആന്ധ്രാപ്രദേശ് ഇന്‍റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ സോഷ്യല്‍മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും...  (15 minutes ago)

കാട്ടാക്കടയില്‍ വീട്ടമ്മയെ മകന്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍... സ്ഥിരം മദ്യപാനി, ബഹളം പതിവ് , മകനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വീട്ടമ്മ തയ്യാറായിരുന്നില്ല, കാട്ടാക്കടയില്‍ വീട്ടമ  (36 minutes ago)

ഗുരുവായൂര്‍ ദേവസ്വം സമ്പൂര്‍ണ സൗരോര്‍ജ ഉപയോഗത്തിലേക്ക് മാറുന്നു...ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ ദേവസ്വത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും ഇനി സ്വന്തം വൈദ്യുതി  (1 hour ago)

കണ്ണൂര്‍ പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികയ്ക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍  (1 hour ago)

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി....  (1 hour ago)

നാടന്‍പാട്ട് കലാകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍...  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം... മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു...  (2 hours ago)

സമരം കടുത്തതോടെ... സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്.  (2 hours ago)

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (3 hours ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (3 hours ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (4 hours ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (5 hours ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (5 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (11 hours ago)

Malayali Vartha Recommends