ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി

ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് - സിഡിഎസ്) നിയമിച്ചു.
നിലവില്‍ കരസേന മേധാവിയാണ് ബിപിന്‍ റാവത്ത്. കരസേനാ മേധാവി പദവിയില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെയാണ് ബിപിന്‍ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്.
ചീഫ് ഓഫ് ഡിഫന്‍സിന്റെ പ്രായപരിധി 65 വയസ്സാണെന്ന് ശനിയാഴ്ച പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നു.
നേരത്തെ സിഡിഎസിന്റെ പ്രായപരിധി 64 വയസ്സായിരിക്കുമെന്നാണ് സൂചിപ്പിച്ചിരുന്നത്. 1954-ലെ ആര്‍മി ചട്ടങ്ങളിലും ഭേദഗതി വരുത്തി.സംയുക്ത സേനാ മേധാവിയുടെ കാലാവധി മൂന്നു വര്‍ഷമാണ്.
https://www.facebook.com/Malayalivartha























