ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയുമായി കൈകോര്‍ത്തപ്പോള്‍ മൂവര്‍ക്കും നടപ്പാതിരായ്ക്ക് എട്ടിന്റെ പണി കൊടുത്ത് , ബി.ജെ.പി പാളയത്തിലെത്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ വീണ്ടും അതേ സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ് കോണ്‍ഗ്രസും എന്‍.സി.പിയും
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയുമായി കൈകോര്‍ത്തപ്പോള്‍ മൂവര്‍ക്കും നടപ്പാതിരായ്ക്ക് എട്ടിന്റെ പണി കൊടുത്ത് , ബി.ജെ.പി പാളയത്തിലെത്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ വീണ്ടും അതേ സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ് കോണ്‍ഗ്രസും എന്‍.സി.പിയും. ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് അജിത് പവാറും മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്രഫഡ്നാവിസും രാജിവച്ചിരുന്നു. തുടര്‍ന്നാണ് ശിവസേനയ്ക്ക് പിന്തുണ നല്കി കോണ്‍ഗ്രസും എന്‍.സി.പിയും സര്‍ക്കാര്‍ ഉണ്ടാക്കിയത്. തലേന്ന് രാത്രി വരെ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ചര്‍ച്ചകളില്‍ സജ്ജീവമായിരുന്ന അജിത് പവാര്‍ അര്‍ദ്ധരാത്രിയിലാണ് മറുകണ്ടം ചാടിയത്. അന്ന് രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസും ശിവസേനയും നടത്തിയത്.
തിരികെ എന്‍.സി.പിയിലേക്ക് എത്തിയ അജിത് പവാര്‍ ഇന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെയും മന്ത്രിസഭയില്‍ ഉണ്ട്. അജിത് പവാറിനെക്കൂടാതെ എന്‍.സി.പിയില്‍ നിന്ന് 13 മന്ത്രിമാരും ശിവസേനയില്‍ നിന്ന് 12 മന്ത്രിമാരും കോണ്‍ഗ്രസില്‍ നിന്ന് 10 മന്ത്രിമാരും ആയി. കഴിഞ്ഞമാസം 28നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അന്ന് ആറ് ക്യാബിനറ്റ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. തങ്ങള്‍ക്കൊപ്പം നിന്നിട്ട് ബി.ജെ.പിക്കൊപ്പം പോയ അജിത് പവാറുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസും ശിവസേനയും ആദ്യം പറഞ്ഞിരുന്നെങ്കിലും എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഇരുപാര്‍ട്ടികളും കീഴടങ്ങുകയായിരുന്നെന്നാണ് സൂചന.
അധികാരത്തിന് എന്ത് കൂട്ടുകെട്ടും വിട്ട്വീഴ്ചയും ചെയ്യുന്ന ബി.ജെ.പിയേയും എന്‍.ഡി.എ മുന്നണിയേയും പരസ്യമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതോടെ എന്ത് നിലപാടാണുള്ളതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അജിത് പവാറിനെതിരെ എന്‍ഫോഴ്സ്മെന്റും ആദായനികുതി വകുപ്പും എടുത്ത കേസുകള്‍ കേന്ദ്രസര്‍ക്കാര്‍ ഒതുക്കി തീര്‍ക്കുന്നതിനായാണ് അദ്ദേഹം ബി.ജെ.പിക്കൊപ്പം പോയതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ വിമര്‍ശനം. അധികാരത്തിലേറി 48 മണിക്കൂറിനുള്ളില്‍ രാജിവെച്ച അജിത് പവാറിനെ ഒരു മാസം തികയും മുമ്പ് അതേ പദവിയില്‍ എത്തിച്ച കോണ്‍ഗ്രസ് അന്തസ്സില്ലായ്മയാണ് കാണിച്ചതെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു മഹാരാഷ്ട്ര ഭരിച്ചിരുന്നത്. എന്നാല്‍ മുംബയ് ഭീകരാക്രമണവും പട്ടാളക്കാര്‍ക്ക് വേണ്ടി നിര്‍മിച്ച ആദര്‍ശ് ഫഌറ്റ് കുംഭകോണവും കാരണം ജനം അവരെ തൂത്തെറിഞ്ഞു. അങ്ങനെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. രണ്ടാംതവണയും ബി.ജെ.പിക്ക് അധികാരത്തിലെത്താമായിരുന്നു. സഖ്യകക്ഷിയായ ശിവസേന മുഖ്യമന്ത്രി പദം രണ്ടര വര്‍ഷത്തിന് ശേഷം ഒഴിഞ്ഞ് നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ ബി.ജെ.പി കുഴഞ്ഞത്. ഈസമയം തങ്ങളുയര്‍ത്തുന്ന മുദ്രാവാക്യവുമായി യാതൊരുതരത്തിലും പൊരുത്തപ്പെടാത്ത ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് മുതിരുകയായിരുന്നു. അപ്പോള്‍ ആദര്‍ശവും ആശയവുമല്ല, അധികാരമാണ് പ്രധാനം എന്ന് കോണ്‍ഗ്രസ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha