കൗമാരക്കാരനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍!
മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ ചെരിപ്പ്, വടി എന്നിവയുപയോഗിച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
അടികൊണ്ട് വേദനയോടെ നിലത്ത് കിടന്ന പുളയുന്ന ബാലനെ നോക്കി പോലീസുകാര്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. അതിപ്രാകൃതമായ മര്‍ദ്ദനത്തിന്റെ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിലത്ത് വീണ കുട്ടി ഇവരുടെ കാല്പിടിച്ച് മാപ്പ് ചോദിക്കുകയും മര്‍ദ്ദിക്കുന്നത് നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നുമുണ്ട്. എന്നാല്‍ അടി നിര്‍ത്താന്‍ അവര്‍ തയാറായില്ല. എന്നാല്‍ എന്ത് കാരണത്താലാണ് ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് എന്ന് വ്യക്തമല്ല.
കുട്ടിയെ മര്‍ദ്ദിച്ചത് കോണ്‍സ്റ്റബിള്‍മാരായ മഹേഷ് യാദവും മനീഷ് ഗന്ധര്‍വ് എന്നിവരാണെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്പി വിവേക് സിംഗ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചു.
https://www.facebook.com/Malayalivartha