Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

മാധ്യപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന പത്ത് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ;5 വര്‍ഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് 40 മാധ്യമപ്രവര്‍ത്തകര്‍

30 DECEMBER 2019 07:11 PM IST
മലയാളി വാര്‍ത്ത

മാധ്യപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന പത്ത് രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പഠനത്തില്‍ പറയുന്നു.അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് 40 മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരും ഗവേഷകരുമടങ്ങുന്ന സംഘം നടത്തിയ പഠനത്തിലാണ് രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന അരക്ഷിതാവസ്ഥ വ്യക്തമാക്കുന്ന വിവരങ്ങള്‍. അഴിമതി, കുറ്റകൃത്യങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഭാഗമായാണ് പലരും കൊലചെയ്യപ്പെട്ടത്. ഗേറ്റിങ് എവേ വിത്ത് മര്‍ഡര്‍ എന്ന പേരില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2014 നും 2019 നും ഇടയില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 40 മാധ്യമപ്രവര്‍ത്തകരാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനായത് ഒരേയൊരു കേസില്‍ മാത്രമാണ്. 200 ആക്രമണങ്ങളാണ് ഇക്കാലയളവില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടത്.

എഡിറ്റര്‍മാരായ ഗൗരി ലങ്കേഷ്, ഷുജാത് ബുഖാരി, മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്യുദാനന്ദ സാഹു എന്നിവര്‍ ഒഴികെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ റിപ്പോര്‍ട്ടര്‍മാരോ സ്ട്രിങ്ങര്‍മാരോ ആയിരുന്നു.
മതസംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സുരക്ഷാസേനകള്‍, ക്രിമിനല്‍ സംഘങ്ങള്‍, പ്രാദേശിക മാഫിയകള്‍, ബിസിനസ്സുകാര്‍ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഷ്ട്രീയക്കാരില്‍ ഹിന്ദുത്വ വലതുപക്ഷ ശക്തികളും മാവോയിസ്റ്റ് വിഘടനവാദികളുമുണ്ട്.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഗണ്യമായി വര്‍ധിച്ചു. ശബരിമല വിധിയെ തുടര്‍ന്ന് വനിതാമാധ്യമപ്രവത്തകര്‍ക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 19 വനിതകളാണ് ആക്രമിക്കപ്പെട്ടത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തര്‍ ആക്രമിക്കപ്പെട്ട കേസുകളില്‍ 2014നു ശേഷം ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കും എതിരായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഡിസംബര്‍ 11 നും 21 നും ഇടയില്‍ 14 മാധ്യമപ്രവത്തകര്‍ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ ആറുവര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കേസുകളിലും അനുകൂലമായ നടപടിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്ന് പഠനസംഘം അഭിപ്രായപ്പെട്ടു. താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സംഘം പഠനം നടത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങളുടെ അടിവസ്ത്രവും ലിപ്സ്റ്റിക്കും അണിഞ്ഞ് നിതീഷ്; ആ ഫോട്ടോ കണ്ട് ഞെട്ടി; പെൺസുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടുന്നവൻ; തൂക്കാനൊരുങ്ങി ഷാർജ പോലീസും  (14 minutes ago)

പവന് 80 രൂപയുടെ കുറവ്  (17 minutes ago)

ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ പിതാവ് കണ്ടത്....  (25 minutes ago)

വധശിക്ഷ നാളെ നടക്കില്ല..? അവളെ കൊല്ലണമെന്ന് മലയാളികൾ ഒരുത്തനെ വെട്ടി നുറുക്കിയില്ലേ ചെറ്റത്തരം പുറത്ത്..!ഇസുദിന്‍ യെമനിൽ  (29 minutes ago)

ഒന്നാംപ്രതിയായ ജോളിക്കുവേണ്ടി ആളൂരിനു പകരം അഡ്വ. കെ.പി. പ്രശാന്ത്  (45 minutes ago)

ലിറ്ററിന് മൂന്ന് മൂതല്‍ നാലരരൂപ വരെ വര്‍ധനവാണ്  (56 minutes ago)

നിമിഷപ്രിയയുടെ വധശിക്ഷയിൽ MIRACLE..! അവസാന മണിക്കൂറിൽ മുഖ്യനെ വെട്ടി ചാണ്ടി ഉമ്മൻ കാന്തപുരം യമനിലേക്ക്..?!  (1 hour ago)

വിജ്ഞാപനം ഒക്ടോബര്‍ അവസാനം പുറത്തിറങ്ങിയേക്കും  (1 hour ago)

ആറുമാസം മുന്‍പായിരുന്നു നേഹയുടെയും രഞ്ജിത്തിന്റെയും വിവാഹം.  (2 hours ago)

പ്രാര്‍ത്ഥനയോടെ മലയാളികള്‍... പ്രിയപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടലുകള്‍, അപ്രതീക്ഷിത സ്ഥലങ്ങളില്‍ നിന്നും പിന്തുണ  (2 hours ago)

സുരക്ഷാച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപ്പൊട്ടി  (2 hours ago)

മികച്ച നടിമാരില്‍ ഒരാളുമായിരുന്ന ബി. സരോജ ദേവി അന്തരിച്ചു  (2 hours ago)

സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (3 hours ago)

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി....  (3 hours ago)

Malayali Vartha Recommends