അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമം നടക്കുന്നതായി വിവരം.... ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലിലെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു...
അധോലോക കുറ്റവാളി ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലിലെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ള ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. സൂപ്പര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ് ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ളത്.
സുരക്ഷ പഴുതടച്ചതാണെന്ന് വീണ്ടും ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ഛോട്ടാ രാജനെ വധിക്കാന്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം നേതൃത്വം നല്കുന്ന ഡി കമ്പനി പദ്ധതി തയാറാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്. ദാവൂദ് ഇബ്രാഹീമിന്റെ സഹായി ഛോട്ടാ ഷക്കീലാണ് പദ്ധതിയുടെ സൂത്രധാരമെന്നും സൂചനയുണ്ട്.
"
https://www.facebook.com/Malayalivartha