ഡല്‍ഹി വിമാനത്താവളത്തില്‍ 24 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍...
ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 23.85 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ഹോങ്കോങ്ങില്‍ നിന്ന് എത്തിയ യാത്രക്കാരന്റെ ദേഹത്ത് ഒളിപ്പിച്ചുവെച്ച സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി നേരത്തേ 43.71 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായിരുന്നുവെന്ന് ഡല്‍ഹി കസ്റ്റംസ് വിഭാഗം അറിയിച്ചു.
"
https://www.facebook.com/Malayalivartha