തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിൽ; ദുരൂഹത

തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. റോഡരികിലുളള അഴുക്കുചാലിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മുംബൈയിലെ ഘട്‌കോപ്പറിലാണ് സംഭവം. 30 കളുടെ ഇടയില്‍ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തലയൊടൊപ്പം കാല്‍മുട്ടിന് താഴെയുളള ശരീരഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. മൃതദേഹം തിരിച്ചറിയുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായും ഘട്‌കോപ്പര്‍ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha