Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മലയാളികള്‍ക്ക് ഇറങ്ങി നടക്കാന്‍ വയ്യാതായി.... പാക് സ്വദേശികളെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബെംഗളൂരു പോലീസിന്റെ ക്രൂരമര്‍ദ്ദനം....

16 JANUARY 2020 07:08 AM IST
മലയാളി വാര്‍ത്ത

ബാംഗ്ലൂര്‍ പോലീസിന്റെ കിരാതമായ നടപടിയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. തീര്‍ത്തും ക്രൂരമായ ഒരു നടപടി മലയാളികളോട് നടത്തിയിരിക്കുകയാണ് ഈ പോലീസ് ഏമാന്മാര്‍
പാക് സ്വദേശികളെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബെംഗളൂരു പോലീസിന്റെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെ എസ് ജി പാളയയിലാണ് സംഭവം. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്നും രാത്രി ഒരുമണിക്ക് ചായ കുടിക്കാനായി പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളെയാണ് അപ്രതീക്ഷിതമായി പോലീസ് ചോദ്യം ചെയ്തത്. ഇവരെ പോലീസ് സംഘം തടഞ്ഞുവെയ്ക്കുകയും പേരുവിവരങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നു. മുസ്ലിമാണെന്നു മനസ്സിലായ ഉടനെ പോലീസുകാരുടെ അടുത്ത ചോദ്യം പാകിസ്ഥാന്‍ സ്വദേശികളാണോ എന്നായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മണിക്കൂറുകളോളം തല്ലി ചതച്ച വിദ്യാര്‍ത്ഥികളെ ബന്ധുക്കളെത്തിയാണ് വിട്ടയച്ചത്.
രണ്ടു പോലീസുകാര്‍ തടഞ്ഞുവെയ്ക്കുകയും അസമയത്ത് റോഡില്‍ എന്തുചെയ്യുകയാണെന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. പരിശോധിച്ചതിനു ശേഷം ഒരു പോലീസുകാരന്‍ തങ്ങള്‍ പാക് സ്വദേശികളാണോ എന്നു ചോദിച്ചതായി സൈഫ് പറയുന്നു. തങ്ങള്‍ ഈയിടെ നഗരത്തില്‍ നിന്ന് തീവ്രവാദികളെന്നു സംശയിക്കുന്നവരെ അറസ്റ്റുചെയ്തതായി പോലീസ് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എല്ലാവരുടെയും ഫോണ്‍ ആവശ്യപ്പെട്ട പൊലീസ് ഒരാളുടെ കൈയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചുപറിക്കുകയും പരിശോധിക്കുകയും ചെയ്തു. വാറന്റ് ഉണ്ടെങ്കില്‍ മാത്രമേ വ്യക്തിയുടെ പക്കലുള്ള വസ്തുക്കള്‍ പരിശോധിക്കാന്‍ അവകാശമുള്ളൂ എന്നു പറഞ്ഞപ്പോള്‍ വാറന്റ് വേണമെങ്കില്‍ സ്റ്റേഷനില്‍ വരണമെന്നു പറയുകയായിരുന്നു. അപ്പോഴെല്ലാം തങ്ങളോടവര്‍ പാകിസ്ഥാനികളാണോ എന്നു ചോദിച്ചുകൊണ്ടിരുന്നതായി സെയ്ഫ് പറയുന്നു. ഇതിനിടെ ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെ പോലീസ് ശാസിക്കുകയും ചെയ്തു. പൊതുസ്ഥലമാണിതെന്നും തനിക്ക് തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള അവകാശം ഉണ്ടെന്നുമായിരുന്നു അയാളുടെ പ്രതികരണം.

ഏകദേശം ഒന്നരയോടെ തങ്ങളെ എസ് ജി പാളയ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി.ആദ്യം മയത്തില്‍ സംസാരിച്ചെങ്കിലും പിന്നെ ലാത്തിയെടുത്തു. അവര്‍ പേടിപ്പിക്കാനാണ് ലാത്തിയെടുത്തതെന്ന് കരുതിയതെങ്കിലും എല്ലാവരെയും ലാത്തികൊണ്ടടിക്കുകയായിരുന്നു. ഒടുവില്‍ 3.30 ഓടെലോക്കല്‍ ഗാര്‍ഡിയന്‍ സ്ഥലത്തെത്തിയശേഷമാണ് എല്ലാവരെയും വിട്ടയച്ചതെന്നും സെയ്ഫ് പറയുന്നു.
വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. തുടര്‍ന്ന് സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയുള്ള വൈറ്റ്ഫീല്‍ഡ് ഡിസിപി എം എന്‍ അനുചേത് അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എസിപി യ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിസിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തീവ്രവാദബന്ധമുള്ളവരെന്നു സംശയിക്കുന്നവരെ സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റുചെയ്തതിനാല്‍ അപ്പാര്‍ട്ട്മെന്റ് ഉടമകളോട് താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് പോലീസുകാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂരിഭാഗം ഫ്ളാറ്റുകളും അപ്പാര്‍ട്ടുമെന്റുകളും സന്ദര്‍ശകരുടെ വിവരങ്ങളുള്‍പ്പെടെയുളളവ രേഖപ്പെടുത്താറുണ്ടെങ്കിലും ചില ഫ്ളാറ്റുകള്‍ ഇതില്‍ നിന്നും വിട്ടു നില്‍ക്കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായി പോലീസ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 minute ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (11 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (20 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (26 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (38 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

Malayali Vartha Recommends