പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും... കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്....
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് തുടക്കം. അന്നു തന്നെ സാമ്പത്തിക സര്‍വേയും പാര്‍ലമന്റെില്‍ വെക്കും. ശനിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന് ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കും.
ധനാഭ്യര്‍ഥനകള്‍ സഭാ സമിതി പരിശോധിക്കാന്‍ പാകത്തില്‍ ആദ്യപാദ സമ്മേളനം ഫെബ്രുവരി 11ന് അവസാനിക്കും. മാര്‍ച്ച് രണ്ടിന് തുടങ്ങുന്ന രണ്ടാംപാദ സമ്മേളനം ഏപ്രില്‍ മൂന്നുവരെ നീളും.
https://www.facebook.com/Malayalivartha