തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡി.എസ്.പി ദേവീന്ദര്‍ സിങ്ങിന് സമ്മാനിച്ച പൊലീസ് മെഡല്‍ അവാര്‍ഡ് തിരിച്ചെടുത്തു

ദേവീന്ദറിന് ജമ്മുകശ്മീര്‍ പൊലീസ് നല്‍കിയ ഷേര്‍ -ഇ കശ്മീര്‍ ഗാലന്ററി അവാര്‍ഡ് പിന്‍വലിച്ചു കൊണ്ട് കശ്മീര്‍ ലഫ്.ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി. തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡി.എസ്.പി ദേവീന്ദര്‍ സിങ്ങിന് സമ്മാനിച്ച പൊലീസ് മെഡല്‍ അവാര്‍ഡ് തിരിച്ചെടുത്തു. അറസ്റ്റിലായ ദേവീന്ദര്‍ സിങ്ങിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ പൊലീസ് ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
ഇതേ തുടര്‍ന്നാണ് പൊലീസ് ഗാലന്ററി അവാര്‍ഡ് പിന്‍വലിച്ചിരിക്കുന്നത്. സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുള്ള കശ്മീര്‍ പൊലീസിന്റെ കത്തിലും ഉടന്‍ നടപടിയുണ്ടാകും. ശനിയാഴ്ച രണ്ട് ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാര്‍ യാത്രക്കിടെ ദേവീന്ദര്‍ സിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും അഞ്ച് ഗ്രനേഡുകളും എ.കെ 47 തോക്കും പിടിച്ചെടുത്തിരുന്നു. തീവ്രവാദികളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിന് 12 ലക്ഷം രൂപ ലഭിച്ചെന്ന് ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























