പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ച് കുട്ടികൾ; സ്കൂള്‍ അടച്ചുപൂട്ടിച്ച് രാജ്യദ്രോഹത്തിന് കേസെടുത്തു
പൗരത്വ നിയമ ഭേദഗതിക്കെതിരെ കുട്ടികൾ നാടകം അവതരിപ്പിച്ചു. വടക്കൻ കർണാടകയിൽ സ്കൂൾ അടച്ചുപൂട്ടിച്ചു. . ബിദാർ ജില്ലയിലെ ഷാപുർ ഗേറ്റിലുള്ള സ്കൂളാണ് അടച്ച് പൂട്ടി സീൽ ചെയ്തത്. സംഭവത്തിൽ പ്രിൻസിപ്പലിനും സ്കൂൾ മാനേജ്മെന്റിനും എതിരെ രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. ന്യൂ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. . സെക്ഷന്‍ 124എ, 504, 505(2), 153എ, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനുവരി 21ന് സ്കൂൾ വാർഷികദിനത്തിലായിരുന്നു വിദ്യാർഥികൾ നാടകം അവതരിപ്പിച്ചത്.
അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികളായിരുന്നത് പ്രധാനമന്ത്രിയെ അടക്കം വിമർശിക്കുന്ന രീതിയിൽ നാടകം അവതരിപിപ്പിച്ചത് . നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ മുഹമ്മദ് യൂസഫ് റഹീം എന്നയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു . ഇതിനെതിരെ നീലേഷ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ പോലീസ് നടപടിക്കെതിരെ സ്കൂൾ മാനേജ്മെന്റും രംഗത്തെത്തി. കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാർഥികളെയും സ്കൂൾ ജീവനക്കാരെയും പോലീസ് മാനസികമായി ഉപദ്രവിക്കുകയാണെന്ന് ഷാഹീൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ തൗസീഫ് മഡികെരി പറഞ്ഞു.
https://www.facebook.com/Malayalivartha