ട്രംപിന്റെ വാദത്തിൽ തിരുത്ത്; എഴുപത് ലക്ഷം പേരല്ല, റോഡ് ഷോയിൽ പങ്കെടുക്കുന്നത് ഒരു ലക്ഷം പേരെന്ന് റിപ്പോർട്ട്

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നതുപോലെ 70 ലക്ഷമല്ല, ഒരു ലക്ഷം പേരാണ് അഹമ്മദാഹബാദില്‍ റോഡ് ഷോ കാണാന്‍ എത്തുകയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു . അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നേഹയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തുന്നത്. എന്നാല്‍ ഇതില്‍ പ്രതീക്ഷിക്കുന്ന കാഴ്ചക്കാരുടെ എണ്ണം ട്രംപ് പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടതിലും വളരെക്കുറവാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
'ഇന്ത്യ ഞങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ല, പക്ഷേ പ്രധാനമന്ത്രി മോദിയെ ഞാന്‍ ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും വേദിക്കും ഇടയില്‍ 70 ലക്ഷം പേരുണ്ടാകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.' - 'നമസ്‌തേ ട്രംപി'ന് മുന്നോടിയായി നടക്കുന്ന റോഡ് ഷോയെ സൂചിപ്പിച്ചുകൊണ്ട് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഒരു ലക്ഷത്തിലധികം പേര്‍ 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നേഹ ട്വിറ്ററില്‍ വ്യക്തമാക്കി . ഇന്ത്യയുടെ സംസ്‌കാരം ലേകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അഹമ്മദാബാദിന് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha